Kerala

കൊവിഡ്: സംസ്ഥാന സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്

കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിൽ സംസ്ഥാന സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും താൻ ആവശ്യപ്പെട്ടതാണ്. പിന്നീട് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. എല്ലാം സജ്ജമാണെന്ന് സർക്കാരും ആരോഗ്യവകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി നേടിയെന്ന് പിസി ജോർജ് ആരോപിച്ചു. മദ്രാസ് ഹൈക്കോടതി പരാമർശം ഉദ്ധരിച്ച പിസി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ […]

Kerala

കോട്ടയത്ത് പി.സി ജോര്‍ജ്ജിന്‍റെ പ്രചരണത്തിനിടയിൽ സംഘർഷം

കോട്ടയം പാറത്തോടിൽ പി.സി ജോർജ്ജിന്‍റെ പ്രചരണത്തിനിടയിൽ സംഘർഷം. സി.പി.എം- ജനപക്ഷം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സി.പി.എം പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പി.സി ജോർജ് ആരോപിച്ചു. പി.സി.ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും പ്രചരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കുകയും അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ സി.പി.എം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം […]

Kerala

രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ നൽകി പി.സി ജോർജ്

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ സംഭാവന നൽകി പി.സി ജോർജ് എം.എൽ.എ. കോട്ടയം പള്ളിക്കത്തോട്ടിൽ ഒരു വിവാഹ ചടങ്ങിനെത്തിയ പി.സി ജോർജിനെ കണ്ട് ആർ.എസ്.എസ് – ബി.ജെ.പി നേതാക്കൾ സംഭാവന തേടിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ആർ.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആർ. രാജേഷിനു സംഭാവനയായി ആയിരം രൂപ നൽകിയത്. ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ്​ തന്റെ നിലപാടെന്ന്​ സംഭാവന നൽകിയശേഷം പി.സി ജോർജ്​ പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന്​ സംഭാവന നൽകിയത് തെറ്റായെന്ന്​ പിന്നീട്​ പറഞ്ഞ […]

Kerala

‘പി.സി ജോര്‍ജിനെ മുന്നണിയിൽ എടുക്കില്ല, സ്വതന്ത്രനായി മത്സരിക്കട്ടെ’ പി.ജെ ജോസഫ്

പി.സി ജോര്‍ജിനെ മുന്നണിയിൽ എടുക്കില്ലെന്ന് പി.ജെ ജോസഫ്. യു.ഡി.എഫ് സ്വതന്ത്രനായി പി.സി ജോര്‍ജിന് മത്സരിക്കാമെന്നും മുന്നണി പുറത്തുനിന്ന് പിന്തുണക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ അടക്കമുള്ള അതിരുകടന്ന അവകാശ വാദങ്ങൾ വേണ്ടെന്നും പൂഞ്ഞാർ നഷ്ടപ്പെടാതിരിക്കാനാണ് പിസി ജോർജ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പി.ജെ ജോസഫിന്‍റെ മകൻ മകൻ അപു ജോൺ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വന്ന വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചു. നിലവിൽ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ആണ് മകനെന്നും കുറച്ച് കാലം കൂടി പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം […]