Kerala

ദിലീപ് കേസ് പുനരന്വേഷണം വേണം: പി.സി.ജോർജ്

ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണെന്ന് പി.സി.ജോർജ്. പൊലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ്‌ കേസെന്ന് വ്യക്തമായിരിക്കുന്നു. പൊലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം. തെറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് പി.സി.ജോർജ് പറ‍ഞ്ഞു. ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാൻ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ […]

Kerala

‘പുത്രീ വാത്സ്യം മൂത്ത് പിണറായി വിജയന് ഭ്രാന്തായി’ : ഷോൺ ജോർജ്

പി.സി ജോർജിന്റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷോൺ ജോർജ്. പുത്രീ വാത്സ്യം മൂത്ത് പിണറായി വിജയന് ഭ്രാന്തായതാണെന്ന് ഷോൺ ജോർജ് തുറന്നടിച്ചു. ‘രണ്ട് മാസത്തിനിടയിലെ മൂന്നാമത്തെ അറസ്റ്റാണ് ഇത്. അരി അഹാരാം കഴിക്കുന്ന ഏത് മനുഷ്യനും ഇത് മനസിലാകാൻ വലിയ താമസമൊന്നും വേണ്ട. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സിപിഐഎം പ്രതിക്കൂട്ടിൽ നിൽക്കുന്നു. സ്പ്രിംക്‌ളർ, പിഡ്ബ്ല്യുസി അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മകൾ കൃത്യമായി പ്രതിക്കൂട്ടിൽ നിൽക്കുന്നു. ഒരു വിവാദത്തെ മറ്റൊരു വിവാദം […]

Kerala

‘എന്നാൽ നിങ്ങളുടെ പേര് പറയാം’; വനിതാ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പി.സി ജോർജ്

അറസ്റ്റിലായ പിസി ജോർജിനോട് പ്രതികരണം തേടിയ വനിതാ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പി.സി ജോർജ്. പരാതി ശരിയായോ തെറ്റാണോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് തെറ്റാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്നാണ് പി.സി ജോർജ് മറുപടി നൽകിയത്. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും […]

Kerala

‘രക്ഷകനിൽ നിന്ന് മോശം അനുഭവമുണ്ടായി’, പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി

പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. പരാതിക്ക് പിന്നിൽ ഒരു ഗൂഢാലോചനയുമില്ല. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായി. ഒരു പ്രത്യേക സാഹചര്യത്തിൽ പൊലീസിനോട് വെളിപ്പെടുത്തേണ്ടി വന്നു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. താൻ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്നും, തനിക്ക് രാഷ്ട്രീയ പിൻബലമില്ലെന്നും പരാതിക്കാരി. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് […]

Kerala

പി സി ജോര്‍ജിനെതിരെ പീഡനക്കേസ്: നടപടി സോളര്‍ കേസ് പ്രതിയുടെ രഹസ്യമൊഴിയിൽ

പി സി ജോര്‍ജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. പീഡനപരാതിയില്‍ പി സി ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സോളര്‍ കേസ് പ്രതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പി സി ജോര്‍ജിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.

Kerala

മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പിസി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. തിരുവനന്തപുരം പൊലീസ് ആണ് ചോദ്യം ചെയ്യുക. കെ.ടി ജലീൽ നൽകിയ പരാതിയിലാണ് പിസി ജോർജിനെതിരെ പൊലീസ് ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.  കേസിലെ രണ്ടാം പ്രതിയാണ് പി സി ജോർജ്. പ്രത്യേക അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി.സി ജോർജിന് നൽകിയിരിക്കുന്ന […]

Kerala

വിദ്വേഷ പ്രസംഗക്കേസ്: പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫിസില്‍ ഹാജരാകണമെന്നാണ് പി സി ജോര്‍ജിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോര്‍ജ് അറിയിച്ചിട്ടുണ്ട്. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നില്‍ ഹാജരാകാതെ […]

Kerala

പിസി ജോർജിന്റെ ”തൃക്കാക്കര മറുപടിക്ക്” തടയിട്ട് സർക്കാർ; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസം​ഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പിസി ജോർജിന് നോട്ടീസ് നൽകി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11 മണിക്ക് ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോർജിന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവുകയാണെങ്കിൽ ജോർജിന് തൃക്കാക്കരയിൽ എത്താനാവില്ലെന്ന് വ്യക്തമാണ്. […]

Kerala

‘ജയിലിൽ ഉള്ളത് സകലകലാവല്ലഭന്മാർ’; പ്രതികരിച്ച് പിസി ജോർജ്

ജയിൽ മോചിതനായതിനു ശേഷം പ്രതികരിച്ച് പിസി ജോർജ്. തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ എന്ന് പിസി മാധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ സകലകലാവല്ലഭന്മാർ ആണ് ഉള്ളതെന്നും അതുകൊണ്ടാണ് അവർക്ക് ജാമ്യം അനുവദിക്കാത്തതെന്നും പിസി ജോർജ് വിശദീകരിച്ചു. “തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ. ഞാൻ അതിൽ ഇടപെടുന്നില്ല. പക്ഷേ, പ്രോസ്റ്റേറ്റ് ക്യാൻസറുള്ള ഒരു മനുഷ്യനെ പിടിച്ച് എന്തിനാ ഇവിടെ ഇട്ടിരിക്കുന്നത്? വീട്ടിൽ പറഞ്ഞുവിടാൻ പാടില്ലേ? ഏതായാലും ജയിൽ ഉപദേശകസമിതി ഉടൻ കൂടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. […]

Kerala

വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിനു ജാമ്യം

വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിനു ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങൾ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത്. പിസിയെ ആര് നിയന്ത്രിക്കുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം ആവർത്തിച്ചുനടത്തിയത്. ആ […]