Kerala

പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ 7ന് ഹർത്താൽ

സംരക്ഷിത വനമേഖലയിലുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിക്കെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ. അരുവാപുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ് പത്തനംതിട്ട ഡി സി സി ഹർത്താൽ പ്രഖ്യാപിച്ചത്. ഓരോ സംരക്ഷിത വനത്തിനും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമെന്നാണ് സുപ്രിംകോടതിയുടെ സുപ്രധാന നിര്‍ദേശം. പരിസ്ഥിതി ലോല മേഖലക്കുള്ളില്‍ സ്ഥിര നിര്‍മാണങ്ങള്‍ അനുവദിക്കരുത്. സംരക്ഷിത വനങ്ങളില്‍ നിലവിലെ പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് അധികമാണെങ്കില്‍ അത് തുടരും. […]

Kerala Local

പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ട് വാര്‍ഡും എല്‍ഡിഎഫിന്

പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിനും ഒരു വാര്‍ഡ് യുഡിഎഫിനും ലഭിച്ചു. കോന്നി പഞ്ചായത്തിലെ 18 ആം വാര്‍ഡ് 133 വോട്ടിന് യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു. അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 19 വോട്ടിന് സി പി ഐ എം സ്വതന്ത്ര കുഞ്ഞുമറിയാമ്മ വിജയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ട് ലഭിച്ചതിനാല്‍ ടോസ് ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ടോസില്‍ എല്‍ഡിഎഫ് വിജയിച്ചു. […]

Kerala

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നു. ഇന്ന് രാവിലെ നാലുമണി മുതല്‍ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിട്ടുതുടങ്ങി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും. അതേസമയം തീര്‍ത്ഥാടനത്തിനായി സ്‌പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശക്തമായ ഒഴുക്കായതിനാല്‍ പമ്പാ സ്‌നാനത്തിനും അനുമതിയില്ല. ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താനായി ദേവസ്വം മന്ത്രി […]

Kerala

‘വെള്ളം തുറന്നുവിടുക മിതമായ നിരക്കില്‍’; നിര്‍ദേശമനുസരിച്ച് ക്യാംപുകളിലേക്ക് മാറാന്‍ തയാറാകണമെന്ന് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍

കക്കി ഡാമില്‍ നിന്ന് മിതമായ തോതില്‍ മാത്രമേ വെള്ളം തുറന്നുവിടുകയുള്ളൂവെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ട്വന്റിഫോറിനോട്. നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാന്‍ എല്ലാവരും തയാറാകണം. ഡാം തുറക്കുന്നത് സംബന്ധിച്ച് കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെ വിവരങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും കളക്ടര്‍ പറഞ്ഞു. 100 മുതല്‍ 200 ക്യമെക്സ് വരെയാണ് വെള്ളം തുറന്നുവിടാന്‍ ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ പരമാവധി 15 സെ.മി മാത്രമായിരിക്കും പമ്പാനദിയിലെ […]

Kerala

കിഴക്കൻ മേഖലയിൽ മഴ ശക്തം; ആറുകളില്‍ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ടയിലെ മലയോരമേഖലയില്‍ ശക്തമായ മഴ. അച്ഛൻകോവില്‍, പമ്പ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു . കൊക്കാത്തോട്, കല്ലേലി, വയക്കര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ചെങ്ങന്നൂർ വെൺമണിയിലും ജലനിരപ്പ് ഉയരുന്നു. ശാർങ്ങക്കാവ് ദേവി ക്ഷേത്രത്തില്‍ വെള്ളം കയറി. സീതത്തോട്ടിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. 50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവല്ല തിരുമൂലപുരം കുറ്റൂര്‍ മേഖലയില്‍ എംസി റോഡില്‍ വെള്ളംകയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രാത്രിയോടെ വെള്ളം കുറയുമെന്നാണ് പ്രതീക്ഷ. തിരുവല്ല കോഴഞ്ചേരി റോഡില്‍ ചില ഭാഗത്ത് ചെറിയവാഹനങ്ങള്‍ നിരോധിച്ചു.

Kerala

സംസ്ഥാനത്ത് മഴ തുടരും; പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തം

കക്കി ആനത്തോട് അണക്കെട്ട് ഇന്ന് തുറക്കാനിരിക്കെ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തി പ്രാപിക്കുന്നു. അച്ചന്‍കോവില്‍, പമ്പ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. സീതത്തോടില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണ്. നദീതീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊക്കോത്തോട്, കല്ലേലി, വയക്കര തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ ക്യാംപുകളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഓമല്ലൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. പന്തളത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് ഇന്നും […]

Kerala

പത്തനംതിട്ട പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു

പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് ആത്മഹത്യ ചെയ്‌തത്‌. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കുട്ടിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കൂടാതെ പ്ലസ് വൺ വിദ്യാർഥിയായ കുട്ടിക്ക് പരീക്ഷയുടെ സമ്മർദ്ദവും ഉണ്ടായിരുന്നു. കേസിൽ പ്രതിയായ വിഷ്‌ണു റിമാൻഡിൽ കഴിയുകയാണ്.

Kerala

കൊല്ലം – പത്തനംതിട്ട അതിര്‍ത്തിയില്‍ ഉള്‍ക്കാട്ടില്‍ തീവ്രവാദക്യാമ്പ് നടന്നെന്ന് സംശയം

കൊല്ലം – പത്തനംതിട്ട അതിര്‍ത്തിയില്‍ ഉള്‍ക്കാട്ടില്‍ തീവ്രവാദക്യാമ്പ് നടന്നെന്ന് സംശയം. ജനുവരി മാസത്തില്‍ ക്യാമ്പ് നടന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.കാട്ടിനുള്ളില്‍ തട്ടാക്കുടി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിൽ പങ്കെടുത്തെന്നും അന്വേഷണസംഘം വിലയിരുത്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് സൂചന

Kerala

പത്തനംതിട്ടയിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ നിറഞ്ഞുകവിയുന്നു

കോവിഡ് വ്യാപനം ശക്തമായതോടെ പത്തനംതിട്ട ജില്ലയിലെ ആശുപത്രികളിൽ ഐസിയു-ഓക്‌സിജൻ കിടക്കകളിൽ രോഗികൾ നിറയുന്നു. വിവിധ ആശുപത്രികളിലായി പത്ത് ശതമാനം കിടക്കകൾ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. അതേസമയം കൂടുതൽ ഫസ്റ്റ്‌ലൈൻ-സെക്കൻഡ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങളും ജില്ലയിൽ പുരോഗമിക്കുകയാണ്. കോവിഡ് രണ്ടാം തരംഗം തീവ്രമായതോടെയാണ് താരതമ്യേനെ രോഗികളുടെ എണ്ണത്തിൽ പിന്നിൽ നിൽക്കുന്ന പത്തനംതിട്ട ജില്ലയിലും ആശങ്കകളേറുന്നത്. ജില്ലയിലെ കോവിഡ് ആശുപത്രികകൾക്കു പുറമെ മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതും കിടത്തി ചികിത്സാ […]

Kerala

പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം: റാന്നി നഗരത്തില്‍ വെള്ളം കയറി തുടങ്ങി

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. റാന്നി നഗരത്തില്‍ വെള്ളം കയറി തുടങ്ങി. പമ്പ, അച്ചന്‍കോവില്‍, മണിമല, കക്കാട്ടര്‍ തുടങ്ങിയ നദികളിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മണിയാര്‍, മൂഴിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. മഴ ശക്തമായതിനെ തുടര്‍ന്ന് മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകളും അഞ്ച് മീറ്റര്‍ വരെ ഉയര്‍ത്തും. ഇതുമൂലം സ്പില്‍വേ വഴി തുറന്നു വിടുന്ന പരമാവധി വെള്ളത്തിന്റെ അളവ് 1287 ക്യുമാക്സ് ആണ്. ആങ്ങമൂഴി […]