Kerala

ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചു, ശാരീരിക അസ്വാസ്ഥ്യം; പത്തനംതിട്ടയിൽ 30 വിദ്യാർത്ഥികൾ ചികിത്സ തേടി

പത്തനംതിട്ടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി. അതേസമയം ആലപ്പുഴയിൽ ഭാഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ആലപ്പുഴ ബീച്ചിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ പൂട്ടിച്ചു. പഴകിയ ഇറച്ചിയും എണ്ണയും കണ്ടെത്തി. ജില്ലയിൽ പരിശോധന തുടരുമെന്ന് ഭാഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Kerala

ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചര്‍ക്ക് നേരെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ പീഡനശ്രമം; നടപടി

ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വനംവകുപ്പ് അന്വേഷണം നടത്തി അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. വണ്ടിപ്പെരിയാർ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഗവി ഫോറസ്റ്റ് സ്റ്റേഷൻ വനത്തിനകത്താണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന മനോജ് താത്കാലിക വാച്ചറായ […]