India

പതഞ്ജലിയുടെ കോവിഡ് മരുന്നിന് അംഗീകാരം: കേന്ദ്ര ആരോഗ്യമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് ഐഎംഎ

കോവിഡ് 19 നെതിരായ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കോറോനില്‍ ടാബ്‍ലെറ്റിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയെന്ന വാര്‍ത്തയില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനനോട് ഐഎംഎ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ഷവര്‍ധന്‍റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം കോറോനില്‍ പുറത്തിറക്കിയത്. കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെയാണ് ഐഎംഎ ആരോഗ്യമന്ത്രി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് […]

India National

ഒടുവില്‍ തിരുത്തി; പതഞ്ജലി മരുന്നിലൂടെ കൊറോണ ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെന്ന് കമ്പനി

ഇതിനെതിരെ കേന്ദ്ര സര്‍ക്കാരും ആയുഷ് മന്ത്രാലയവും രംഗത്തുവന്നതോടെയാണ് കമ്പനി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ മലക്കം മറിഞ്ഞത് യോഗാ ആചാര്യന്‍ ബാബാ രാംദേവിന്‍റെ കീഴിലുള്ള പതഞ്ജലിയുടെ മരുന്ന് കൊറോണ രോഗം ഭേദമാക്കുമെന്ന അവകാശവാദത്തില്‍ നിന്നും കമ്പനി പിന്‍മാറി. ‘കൊറോണില്‍’, ‘സ്വാസാരി’ എന്നീ മരുന്നുകള്‍ കൊറോണ രോഗം ഭേദമാക്കുമെന്ന് കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരും ആയുഷ് മന്ത്രാലയവും രംഗത്തുവന്നതോടെയാണ് കമ്പനി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ മലക്കം മറിഞ്ഞത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കൊറോണ രോഗികളില്‍ രോഗം ഭേദമാക്കിയതായും ‘കൊറോണില്‍’ […]

India

7 ദിവസം കൊണ്ട് കോവിഡ് മാറ്റാനുള്ള മരുന്നുമായി രാംദേവ്

മൂന്നുദിവസംകൊണ്ട് 69ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാ രാംദേവ് മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. കോ​വി​ഡി​ന് മ​രു​ന്നു​മാ​യി വി​വാ​ദ യോ​ഗാ ഗു​രു ബാ​ബാ രാം​ദേ​വ്. ഏ​ഴു ദി​വ​സം കൊ​ണ്ട് കോ​വി​ഡ് രോ​ഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രാം​ദേ​വി​ന്‍റെ പ​ത​ഞ്ജ​ലി, ആ​യു​ർ‌​വേ​ദ മ​രു​ന്ന് പു​റ​ത്തി​റ​ക്കി. കൊ​റോ​ണി​ൽ സ്വാ​സാ​രി എന്നാണ് മരുന്നിന്റെ പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചകൊണ്ട് 100 ശതമാനവും രോഗവുമുക്തിനേടാമെന്നാണ് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനായി ആരെങ്കിലും ഒരു മരുന്ന് വികസിപ്പിക്കുന്നതിനായി ലോകം […]