Kerala

യുവകഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു

യുവകഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ്(39) അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷിന് ആശുപത്രിയിൽ നിന്നു തലചുറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ 13നായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട്‌ സ്വദേശിയാണ്. സംസ്കാര ചടങ്ങുകള്‍ […]

Kerala

കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടന്നാണ് മരണം. കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനാണ്. 2005ൽ നടന്ന സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു പങ്കെടുത്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങൾ (കവിത) വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികൾ. കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ […]

Kerala

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. ആയുർവേദ കോളജിന് സമീപത്തെ വീട്ടിൽവെച്ച് പുലർച്ചയാണ് മരണം സംഭവിച്ചത്. മുന്‍ കെപിസിസി പ്രസിഡന്‍റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍. കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീർഘ നാൾ പത്രപ്രവർത്തകൻ ആയിരുന്നു. സംസ്‍കാരം പിന്നീട് നടക്കും.

Kerala

നടി അംബികാ റാവു അന്തരിച്ചു

ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. തൃശൂർ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിച്ച് വരികയായിരുന്നു. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും. കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവുവായിരുന്നു.മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ […]

Kerala

ഓളങ്ങൾ, യാത്ര എന്നീ സിനിമകളുടെ നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

നിർമ്മാതാവ് ജോസഫ് എബ്രഹാം കോട്ടയത്ത് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ ജനപ്രിയ സിനിമകളുടെ നിർമ്മാതാവായിരുന്നു. ഏറെക്കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ​ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ശനിയാഴ്ച്ചയായിരിക്കും സംസ്കാരമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു. ബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും നിർവഹിച്ച് മമ്മൂട്ടി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമാണ് 1985ൽ പുറത്തിറങ്ങിയ യാത്ര. ജോൺ പോളാണ് കഥയും സംഭാഷണവും എഴുതിയത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസും ജയിൽ അധികൃതരും നടത്തിയ […]

India National

മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ സിംഗ് അന്തരിച്ചു

ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിംഗ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ് തുടങ്ങിയയാ നിലകളിൽ ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ സജീവമായിരുന്നു. സംസ്ഥാന മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭഗൽപൂരിലെ കഹൽഗാവിൽ നിന്ന് ഒമ്പത് തവണ എം.എൽ.എ.യുമായി ഇദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ […]