കോവിഡ് പ്രതിരോധത്തിലടക്കം പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടാൻ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ സംഘട്ടനം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തിന് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാമാരിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ സർക്കാർ അമ്പേ പരാജയപ്പെട്ടിട്ടും പ്രതിപക്ഷം ഉണർന്നുപ്രവർത്തിക്കുകയോ ശക്തമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ലെന്ന് പരക്കെ പരാതി ഉയരുന്നതിനിടെയാണ് പുതിയ നീക്കം. കോവിഡ് വിഷത്തിലടക്കം കേന്ദ്ര സർക്കാരിനെതിരായ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാകും യോഗത്തിലെ മുഖ്യ അജണ്ട. യോഗ തിയതിയോ […]
Tag: Parties
26ന് രാജ്യവ്യാപക പ്രതിഷേധം: കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ
കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ 26ന് നടക്കുന്ന ദേശീയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ആറു മാസം തികയുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച ദേശവ്യാപക പ്രതിഷേധ പരിപാടികൾക്ക് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ പാർട്ടികൾ കിസാർ മോർച്ചയുടെ സമരാഹ്വാനത്തെ പിന്തുണച്ചത്. വീരോചിതവും സമാധാനപൂർണവുമായ കർഷക പോരാട്ടം ആറുമാസം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ 26ന് രാജ്യാവ്യാപക പ്രതിഷേധം ആചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനത്തിന് പിന്തുണ അറിയിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു. […]