Entertainment Kerala

‘ലക്ഷ്യം ആഗോളവിപണി’; IFFKക്ക് പാരീസിൽ നിന്ന് ക്യുറേറ്റർ

മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ചലച്ചിത്രമേളയിൽ ഇതുവരെയുണ്ടായിരുന്ന ആർട്ടിസ്റ്റിക് ഡയറക്ടർക്ക്‌ പകരം ക്യുറേറ്റർ പ്രവർത്തിക്കും. മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനാണ് ചലച്ചിത്രമേളയിൽ സ്പെഷ്യൽ ക്യുറേറ്ററെ നിയമിച്ചത്. പാരീസിലെ ചലച്ചിത്ര പ്രവർത്തകയും അന്തരാഷ്ട്ര മേളകളിലെ പ്രോഗ്രാമറും ക്യുറേറ്ററുമായ ഗോൾഡ് സെല്ലാം ആണ് ഐ എഫ്എഫ്കെയിലെ പ്രത്യേക ക്യുറേറ്റർ. അതേസമയം 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാദമി […]

Gulf

അവധി ആഘോഷിക്കാന്‍ ലോകത്തിന്റെ പ്രിയ നഗരമായി ദുബായ്; പാരീസ് രണ്ടാം സ്ഥാനത്ത്

അവധി ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറുകയാണ് ദുബായ്. പാരീസിനെ കടത്തിവെട്ടിയാണ് അവധി ആഘോഷിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്ത നഗരമായി ദുബായ് മാറിയത്. പ്രീമിയര്‍ ഇന്‍ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തത്. പാരീസ് ആണ് ദുബായ്ക്ക് പിന്നില്‍ ഈ സ്ഥാനം കൈകൊള്ളുന്നത്. 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവധിക്കാലവും ഒഴിവുസമയവും ചെലവഴിക്കാന്‍ താത്പര്യം സിറ്റി ഓഫ് ലവ് എന്ന പാരീസ് ആണ്. […]

World

പാരീസ് ബാറിൽ വെടിവയ്പ്പ്: ഒരു മരണം, നാല് പേർക്ക് പരുക്ക്

ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ വെടിവയ്പ്പ്. ബാറിൽ സായുധർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റൊരാൾ ഒളിവിലാണ്. തിങ്കളാഴ്ച രാത്രി (പ്രാദേശിക സമയം) ഫ്രഞ്ച് തലസ്ഥാനത്തെ 11-ആം അറോണ്ടിസ്‌മെന്റിലാണ് സംഭവം. വാഹനത്തിൽ എത്തിയ രണ്ടു പേർ ടെറസിൽ ഇരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അഞ്ച് പേരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ […]

Football Sports

ചാമ്പ്യൻസ് ലീഗ് ഫെെനലിലെ തോല്‍വി; പാരീസിൽ കലാപം

ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിന് കണ്ണീർവാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടി വന്നു. ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടതിനെ തുടർന്ന് പാരീസിൽ കലാപം. 148 പേരെ അറസ്റ്റ് ചെയ്തുവെന്നും, മാസ്ക് ധരിക്കാതിരുന്നതിന് 400 ലധികം പേർക്ക് പിഴ ചുമത്തിയതായും പാരിസ് പോലീസ് പറഞ്ഞു. ഫ്രഞ്ച് തലസ്ഥാന നഗരം നിലവിൽ കൊറോണ വൈറസ് റെഡ് സോണ്‍ അയിട്ടും ആരാധകർ പി‌എസ്‌ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ദേ പ്രിൻസിന് പുറത്ത് തടിച്ചുകൂടി. […]