International Sports

5 സ്വർണം, 8 വെള്ളി, 6 വെങ്കലം; ടോക്യോയിൽ നിന്ന് ഇന്ത്യയുടെ മടക്കം റെക്കോർഡോടെ

ടോക്യോ പാരാലിമ്പിക്സിൽ നിന്ന് ഇന്ത്യൻ സംഘത്തിൻ്റെ മടക്കം റെക്കോർഡുമായി. പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവച്ചത്. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്ന് വാരിക്കൂട്ടിയത്. ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിമ്പിക്സ് പ്രകടനം 4 മെഡലുകളായിരുന്നു. കഴിഞ്ഞ തവണ റിയോയിൽ നിന്ന് സ്വന്തമാക്കിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകളുമായാണ് ഇന്ത്യ ഇക്കുറി മടങ്ങുന്നത്. (india paralympics record medals) ഷൂട്ടർ അവാനി ലേഖരയാണ് […]

Sports

പാരാലിമ്പിക്സ്; ബാഡ്മിന്റണിൽ സ്വർണവും വെങ്കലവും ഇന്ത്യക്ക്

പാരാലിമ്പിക്സ് ഇന്ത്യക്ക് വീണ്ടും സ്വർണം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്യോ പാരാലിമ്പിക്സിലെ നാലാം സ്വർണം കുറിച്ചത്. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവർണ നേട്ടം കുറിച്ചത്. സ്കോർ 21-14, 21-17. ഈയിനത്തിൽ വെങ്കലവും ഇന്ത്യക്ക് തന്നെയാണ്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നില 17 ആയി. 4 […]

Sports

പാരാലിമ്പിക്‌സ്‌: ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലിൽ

ടോക്യോ പാരാലിമ്പിക്‌സ്‌ ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ പ്രമോദ് ഭഗത്. സെമിഫൈനലിൽ ജപ്പാന്റെ ദയ്സുകെ ഫുജിഹരെയെയാണ് പ്രമോദ് തോൽപ്പിച്ചത്. അതേസമയം, അമ്പെയ്ത്തിൽ ഹർവിന്ദർ സിംഗ് ഇന്ത്യക്കായി വെങ്കല മെഡൽ നേടി. പാരാലിമ്പിക്സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. കൊറിയയുടെ എംഎസ് കിമ്മിനെയാണ് ഹർവിന്ദർ കീഴടക്കിയത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തിൽ 6-5 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില 13 ആയി. നേരത്തെ, വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ […]

Sports

അവാനി ലെഖാറയ്ക്ക് വെങ്കലം; രണ്ടാം മെഡൽ, റെക്കോർഡ്

ടോക്ക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്എച്ച് വിഭാഗത്തിലാണ് മെഡൽ. ഇന്ത്യക്ക് വേണ്ടി അവാനി ലെഖാറയാണ് വെങ്കല മെഡൽ നേടിയത്. നേരത്തെ, പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ അവാനി നേരത്തെ സ്വർണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടവും അവാനി സ്വന്തമാക്കി. (avani lekhara bronze paralympics) പാരാലിമ്പിക്സിൽ ഇതോടെ ഇന്ത്യയുടെ മെഡൽ വേട്ട 12 ആയി. പോയിൻ്റ് […]

Sports

പാരാലിമ്പിക്സ്: ഇന്ത്യക്ക് വീണ്ടും മെഡൽ; ഷൂട്ടിംഗിൽ സിംഘ്‌രാജ് അധാനയ്ക്ക് വെങ്കലം

പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ സിംഘ്‌രാജ് അധാന വെങ്കലം നേടി. 216.8 ആണ് സ്കോർ. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില 8 ആയി. (Paralympics Singhraj Adhana Bronze) ഒപ്പം മത്സരിച്ച ഇന്ത്യയുടെ തന്നെ മനീഷ് നർവാൾ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ് താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. യോഗ്യതാ റൗണ്ടിൽ സിംഘ്‌രാജ് ആറാമതും മനീഷ് ഒന്നാമതുമായിരുന്നു. അതേസമയം, പാരാലിമ്പിക്സിൽ ഇന്നലെ ഇന്ത്യ 5 […]

Sports

പാരാലിമ്പിക്സ്: അഞ്ച് ത്രോ, മൂന്ന് ലോക റെക്കോർഡ്; ജാവലിൻ ത്രോയിൽ സുമിത് അന്റിലിന് സ്വർണം

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ലോക റെക്കോർഡോടെയാണ് സുമിതിൻ്റെ മെഡൽ നേട്ടം. ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്. (Paralympics Sumit Antil gold) […]

Sports

പാരാലിമ്പിക്സ് : ഷൂട്ടിം​ഗിൽ ഇന്ത്യയ്ക്ക് സ്വർണം

ടോക്യോ പാരാലിമ്പിക്സിൽ ഷൂട്ടിം​ഗിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ സ്വർണം കരസ്ഥമാക്കിയത്. (Paralympics india won gold) ഇതോടെ പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിരിക്കുകയാണ് അവനി ലെഖാര. ലോക റെക്കോർഡ് ഭേദിച്ചാണ് അവനി ലെഖാര സ്വർണനേട്ടം സ്വന്തമാക്കിയത്. സ്വർണ നേട്ടം കരസ്ഥമാക്കിയ അവനിക്ക് ട്വിറ്ററിൽ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യൻ കായിക ലോകത്തിന്റെ സുപ്രധാന നിമിഷമാണ് ഇതെന്നാണ് അവനിയുടെ നേട്ടത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി […]

Sports

ടോക്യോ പാരലിമ്പിക്സ്: ടേബിൾ ടെന്നീസിൽ ഭവിന പട്ടേൽ ഫൈനലിൽ; ഇന്ത്യ ആദ്യ മെഡലുറപ്പിച്ചു

ടോക്യോ പാരലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡലുറപ്പിച്ചു. ടേബിൾ ടെന്നിസിൽ ഫൈനൽ പ്രവേശനം നേടിയ ഭവിന പട്ടേൽ ആണ് ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ചത്. സൈനയുടെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടമാണ് ഭവിന കാഴ്ചവച്ചത്. സ്കോർ 3-2. ലോക ഒന്നാം നമ്പർ താരമായ മിയാവോയ്ക്കെതിരെ മുൻപ് മൂന്ന് തവണ കളിച്ചപ്പോഴും ഭവിന പരാജയപ്പെട്ടിരുന്നു. (paralympics bhavina patel final) ആദ്യ സെറ്റ് ഏഴിനെതിരെ 11 പോയിൻ്റുകൾക്ക് ചൈനീസ് താരം സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തിരികെ വന്ന ഭവന ഇതേ […]