Kerala

കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ വിധി ഇന്ന്

2005ലെ കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ വിധി ഇന്ന്. കോഴിക്കോട് സിജെഎം കോടതിയാണ് വിധി പറയുക. കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ജുറൈസ് ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചുവന്നിരുന്നത്. കോഴിക്കോട് നഗരത്തിലെ സ്മാർട്ട് ടെക് എന്ന സ്ഥാപനത്തിന്റെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ മൂന്നംഗ സംഘത്തെ 2005 സെപ്തംബറിലാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റഫീഖ്, […]

Kerala

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് : കേസ് വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി ശേഖരിച്ചു

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി കോഴിക്കോട്ടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കേസ് എൻ.ഐ.എക്ക് കൈമാറണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബംഗളുരുവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി എൻ.ഐ.എ ഉദ്യോഗസ്ഥർ സംസാരിച്ചു. കേസിലെ തീവ്രവാദബന്ധത്തിന് ശക്തമായ തെളിവ് ലഭിച്ചാൽ റിപ്പോർട്ടിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് സാധ്യത. ടെലഫോൺ എക്സ്ചേഞ്ചിന് രാജ്യാന്തര ബന്ധവും തീവ്രവാദ […]

Kerala

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്; അറസ്റ്റിലായ മലപ്പുറം സ്വദേശിയെ കേരളത്തിലെത്തിക്കും

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അന്വേഷണം കേരളത്തിന് പുറത്തേക്കും നീളുന്നു. ( Parallel telephone exchange kozhikode ) ബംഗളൂരുവില്‍ കണ്ടെത്തിയ എക്‌സ്‌ചേഞ്ചിന് കോഴിക്കോട്ടെ എക്‌സ്‌ചേഞ്ചുമായി ബന്ധമുണ്ടെന്നാണ് സൂചന. ബംഗളൂരു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശി ഇബ്രാഹിം എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനായി കേരളത്തിലേക്ക് ഇന്നുതന്നെ കൊണ്ടുവരുമെന്നാണ് വിവരം. കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂരിയാട് സ്വദേശികളായ ഷബീര്‍, പ്രസാദ് എന്നീ പ്രതികളെ ഇതുവരെ […]