Kerala

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതിയില്‍

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പ്രതി അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. കഴിഞ്ഞ സെപ്റ്റംബറിലാണ് അലന്‍ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. എന്നാല്‍ അലന്‍ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എന്‍.ഐ.എയുടെ […]

Kerala

പന്തീരങ്കാവ് യു.എ.പി.എ കേസ്; ത്വാഹയുടെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങണമെന്ന് കോടതി

പന്തീരങ്കാവ് യു.എ.പി.എ കേസിൽ ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. ത്വാഹയോട് ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി. എൻ.ഐ.എ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. അലന്റെ പ്രായവും ചികിത്സയും കണക്കിലെടുത്താണ് ജാമ്യം റദ്ദാക്കാത്തത്. അലന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖ യു.എ.പി.എ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റത്തിന് പര്യാപ്തമല്ലെന്നും കോടതി. പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി അലന്‍ ഷുഹൈബ് നേരത്തെ ആരോപിച്ചിരുന്നു. കൂട്ടുപ്രതിയായ ത്വാഹക്കെതിരെ മൊഴി നൽകാനാണ് സമ്മർദ്ദമെന്നും എന്നാല്‍ താനതിന് […]