India

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; വാദം പൂര്‍ത്തിയായി

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രിംകോടതിയില്‍ വാദം പൂര്‍ത്തിയായി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുമാണ് വാദം പൂര്‍ത്തിയായത്. എന്‍.ഐ.എയുടെയും പ്രതികളുടെയും വാദം കേട്ട ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് കേസില്‍ വിധി പറയാന്‍ മാറ്റി. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അലന്‍ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. എന്നാല്‍, അലന്‍ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച […]

Kerala

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് വാദം കേൾക്കുന്നത് നാളെയും തുടരും

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ സുപ്രിംകോടതിയിൽ വാദം കേൾക്കുന്നത് നാളെയും തുടരും. വെള്ളിയാഴ്ച വിചാരണക്കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുമോയെന്നതിൽ ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തത തേടി. ഇക്കാര്യത്തിൽ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു നാളെ മറുപടി നൽകണമെന്ന് കോടതി നിർദേശം നൽകി. ( pantheerankavu maoist case sc ) പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുമാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. ഭീകര പ്രവർത്തനം […]