പാനൂർ കൊലക്കേസ് പ്രതി രതീഷിന്‍റേത് കൊലപാതകമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ. രതീഷിനെ കൊലപ്പെടുത്താൻ കാരണം ഒരു നേതാവിനെതിരായ പ്രകോപനപരമായ പരാമർശമാണ്. മർദ്ദിച്ച് അവശനാക്കിയ ശേഷം രതീഷിനെ കെട്ടിത്തൂക്കിയതാണെന്നും സുധാകരൻ പറഞ്ഞു. അതേസമയം കേസിലെ രണ്ടാം പ്രതിയായ രതീഷിന്‍റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ്.പി ഫോറൻസിക് സർജന്‍റെ മൊഴി എടുത്തു.
Tag: panoor murder
മന്‍സൂര്‍ വധക്കേസ്; ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും
പാനൂർ മന്‍സൂർ വധക്കേസില്‍ അന്വേഷണം തുടരുന്നു. സ്പർജൻ കുമാർ ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും. മറ്റ് പ്രതികളെ വേഗത്തിൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇന്നലെ മൻസൂറിന്‍റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണത്തിലെ ദുരൂഹത കണ്ടെത്താനുള്ള അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചും വേഗത്തിലാക്കും. രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ് പി ഫോറൻസിക് […]
മൻസൂർ വധക്കേസിലെ പ്രതി രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കെ. സുധാകരൻ
മൻസൂർ വധക്കേസിലെ പ്രതി കൊയിലോത്ത് രതീഷിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. രതീഷിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും. കണ്ണൂർ ജില്ലാ അതിർത്തിയോട് ചേർന്ന ചെക്യാട് അരുണ്ട കൂളിപ്പാറയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലത്ത് 8.30 ഓടെ ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ ഒന്നര മണിക്കൂർ നീണ്ടു. വളയം സിഐ പി ആർ മനോജ് […]
പാനൂര്‍ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍ കൂത്തുപറമ്പ് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്തത് കൊച്ചിയങ്ങാടി സ്വദേശി ഒതയത്ത് അനീഷ് ആണെന്ന് ക്രൈംബ്രാഞ്ച്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിലെ പ്രതി പട്ടികയിൽ ഇയാളുടെ പേരില്ല. മന്‍സൂറിന്‍റെ കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചെന്ന് പൊലീസ് വിശ്വസിക്കുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള അനീഷ്. അനീഷാണ് കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരമാണ് തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് ക്രൈംബ്രാഞ്ച് […]
മൻസൂർ വധം: അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് വി.ടി ബൽറാം
കണ്ണൂർ പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ബൽറാമിന്റെ ആവശ്യം. “ഗുരുതരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാവുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പാനൂരിലെ മൻസൂർ കൊലപാതകം ഉടൻ സിബിഐ അന്വേഷണത്തിന് വിടണം.” അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മൻസൂറിനെ കൊലപ്പെടുത്തിയ […]
മൻസൂർ വധം; രണ്ടാം പ്രതി തൂങ്ങി മരിച്ചനിലയിൽ
പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. രണ്ടാം പ്രതിയും കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആളൊഴിഞ്ഞ കാലിക്കുളമ്പ് പറമ്പിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പറമ്പിൽ മൃതദേഹം തൂങ്ങി നിൽക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മൻസൂറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ […]
മന്‍സൂര്‍ വധക്കേസ്: പ്രതിപട്ടികയിലേറെയും സിപിഎം പ്രാദേശിക നേതാക്കള്‍
മൻസൂർ വധക്കേസിൽ പ്രതിപ്പട്ടികയിലേറെയും സിപിഎം പ്രാദേശിക നേതാക്കൾ. എട്ടാംപ്രതി ശശി കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും, പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമാണ്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ സുഹൈൽ ആണ് അഞ്ചാം പ്രതി. കേസിലെ മുഖ്യ ആസൂത്രകൻ പിടിയിലായതായും സൂചനയുണ്ട്. ഈ കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. അതില്‍ 11 പേരെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ 11 പേരെ ഉള്‍പ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അതില്‍ ഷിനോസ്, രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, […]
പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍
പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഫൈസല്‍ കല്ലിക്കണ്ടി. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു ഫൈസലിന്‍റെ പ്രതികരണം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഫൈസലിനെ ഹാജരാക്കിയത്. രക്തം പുരണ്ട വസ്ത്രങ്ങള്‍ ധരിച്ചാണ് ഫൈസലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. പൊലീസുകാരന്‍ കയ്യിലെ മോതിരം കൊണ്ടാണ് ഫൈസലിന്‍റെ തലക്ക് മര്‍ദ്ദിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. മുറിവ് ഡ്രസ് ചെയ്ത് മൂന്ന് സ്റ്റിച്ചിട്ടിട്ടുണ്ട്. വിദേശത്തേക്ക് പോകാനായി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തതെന്നും സഹോദരന്‍ പറയുന്നു. ഫൈസലിന് […]
ലക്ഷ്യമിട്ടത് മൻസൂറിന്‍റെ സഹോദരനെയെന്ന് പ്രതിയുടെ മൊഴി; ഇന്ന് സമാധാന യോഗം
പാനൂര്‍ കൊലപാതകത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുളള ഷിനോസ്. കൊലയാളി സംഘത്തിലുളള പത്തോളം പേരെ തിരിച്ചറിഞ്ഞതായി സൂചന. കൊലപാതകത്തിന് പിന്നാലെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ കലക്ടർ വിളിച്ച സമാധാന യോഗം ഇന്ന് ചേരും. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ 149ആം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്‍റും പ്രാദേശിക ലീഗ് നേതാവുമായ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് കസ്റ്റഡിയിലുളള സിപിഎം […]