പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ടോൾ പിരിവ് തടഞ്ഞത് നേരിയ സംഘർഷത്തിലും കലാശിച്ചു. ജനപ്രതിനിധികളും സമരസമിതിയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 15 വരെ തൽസ്ഥിതി തുടരാൻ തീരുമാനമായി. ഇന്നുമുതൽ പ്രദേശത്തെ അഞ്ചുപഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് നൽകി വരുന്ന ഇളവ് അനുവദിക്കാനാകില്ലെന്ന് കമ്പനി നേരത്തെ നിലപാടെടുത്തിരുന്നു. രാവിലെ വിവിധ […]
Tag: Panniyankara toll plaza
പന്നിയങ്കരയിലെ ടോൾ നിരക്ക് കുറച്ചു; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ
പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഏപ്രിൽ ഒന്ന് മുതൽ കൂട്ടിയ തുകയാണ് കുറച്ചത്. കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ പ്രത്യക്ഷസമരവുമായി എത്തിയിരുന്നു. നേരത്തെ പന്നിയങ്കര ടോൾ ബൂത്തിൽ പുതുക്കിയ നിരക്കിൽ പിരിവ് നടത്താൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. അമിത ടോൾ പിരിവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകൾ ടോൾ നൽകാതെ സർവീസ് നടത്തിയതിനെതിരെ കരാർ കമ്പനി നൽകിയ കേസിലാണ് കോടതി ഉത്തരവ്. സ്വകാര്യ […]
പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത നിരക്ക്; പാലക്കാട്-തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്നും പണിമുടക്കും
പാലക്കാട്- തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനത്തില്‍. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 50ട്രിപ്പുകള്‍ക്ക് പതിനായിരത്തിലധികം രൂപയാണ് നല്‍കേണ്ടി വരുന്നതെന്നും ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നുമാണ് ബസുടമകള്‍ പറയുന്നത്. 150ഓളം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക. ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും യോഗതീരുമാനം ഇനിയും സംയുക്തസമരസമിതിയെ അറിയിച്ചിട്ടില്ല.സംയുക്തസമരസമിതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരവും തുടരുകയാണ്. വിഷയത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ച് […]
പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം. തടഞ്ഞിട്ട ബസുകൾ യാത്രക്കാർ തന്നെ ബാരിക്കേഡുകൾ മാറ്റി കടത്തിവിടുകയാണ്. ടോൾ പ്ലാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിടുന്നത്. ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. അതേസമയം, പന്നിയങ്കരയിൽ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ഇന്നുമുതൽ ആരംഭിക്കും.