Kerala

ജീവനക്കാരില്ല; ബദിയടുക്ക പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധം

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കാസർഗോഡ് ബദിയടുക്ക പഞ്ചായത്ത് ഓഫീസ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താഴിട്ട് പൂട്ടി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തതിനാൽ ജനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അസിസ്റ്റന്റ് എൻജിനീയർമാർ ഉൾപ്പെടെയുള്ള പ്രധാന തസ്തികകൾ ആറുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. വിവിധ സേവനങ്ങൾക്കായി എത്തുന്നവർ നിരാശരായി മടങ്ങുന്നത് സ്ഥിരം കാഴ്ച. മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഓഫീസ് പൂട്ടിയുള്ള സമരം. സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് […]

Kerala

5000 രൂപ കൈക്കൂലി വാങ്ങി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എൻ.ആർ.രവീന്ദ്രനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2011ൽ സെക്രട്ടറിയായിരുന്ന എൻ.ആർ രവീന്ദ്രൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.

Kerala

ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു

കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.

Kerala

പി. വി അൻവർ എംഎൽഎയുടെ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കാൻ നടപടി തുടങ്ങി

കോഴിക്കോട് കക്കാടംപൊയിലിലെ പി.വി. അൻവർ എംഎൽഎയുടെ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി. തടയണകൾ പൊളിച്ചുനീക്കാൻ റിസോർട്ട് അധികൃതർക്ക് കോഴിക്കോട് ജില്ലാ കളക്ടർ നൽകിയ സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു. പഞ്ചായത്ത് അധികൃതർ തടയണകൾ സന്ദർശിച്ച് പൊളിച്ചു നീക്കുന്നതിനുള്ള കാര്യങ്ങൾ വിലയിരുത്തി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പി.വി.ആർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കാൻ ഉടമകൾക്ക് ഒരു മാസത്തെ സമയമാണ് കോഴിക്കോട് ജില്ലാ കളക്ടർ അനുവദിച്ചത്. സമയപരിധി ഇന്നലെ അവസാനിച്ചിട്ടും ഉടമകൾ തടയണ പൊളിച്ചില്ല. […]