ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. 25 മുതല്‍ 100 വരെ ഘനയടി വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ജനവാസ മേഖലകളില്‍ 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം തുറന്നുവിടാനാണ് നിര്‍ദേശം. പമ്പയില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. പമ്പ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചുവരികയാണ്. ഒഴുക്കിവിട്ട ജലം ആറ് മണിക്കൂറിന് ശേഷം പമ്പ ത്രിവേണിയില്‍ എത്തും. നദീതീരത്ത് താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന […]
Tag: pamba dam open
പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു
പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു. രാവിലെ അഞ്ചുമണിയോടെയാണ് പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പയില്‍ ജലവനിരപ്പ് ഉയാരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ മറ്റന്നാള്‍ വരെ ഭക്തര്‍ക്ക് ദര്‍ശനാനുമതിയില്ല. ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഇന്ന് തുറന്നത്. ആലുവ, പറവൂര്‍ മേഖലകളെയാണ് ഏറ്റവുമധികം ബാധിക്കുക. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എട്ടുമണിയോടെ ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ഭൂതത്താന്‍കെട്ടിലെത്തും.