Kerala

ഏഴു ലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിച്ചു; പാലിയേക്കരയിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർക്കെതിരെ കേസ്

കോൺഗ്രസ് എംപിമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ്. പാലിയേക്കരയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ഏഴു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്ന് കാട്ടിയാണ് കേസടുത്തത്. പി എൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി എന്നിവർ ഒന്നും രണ്ടും പ്രതികളാണ്.ഡിസിസി പ്രസിഡൻറ് ജോസ് വെള്ളൂർ, അനിൽ അക്കര, ജോസഫ് ടാജറ്റ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന 146 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 705920 രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്ക് ഉണ്ടാക്കിയെന്നാണ് കേസ്. ഇന്നലെ പാലിയേക്കരയിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം […]

Kerala

പാലിയേക്കരയില്‍ വീണ്ടും ടോള്‍ കൊള്ള; 65 രൂപ വരെ വര്‍ധന

പാലിയേക്കരയില്‍ നാളെ മുതല്‍ ടോള്‍ നിരക്ക് കൂടും. 10 രൂപ മുതല്‍ 65 രൂപ വരെയാണ് വര്‍ധന. നിരക്കില്‍ ഇളവ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും തിരുവനന്തപുരത്തെ തിരുവല്ലം ടോളില്‍ ഇന്നും പഴയ നിരക്ക് തുടരുകയാണ്. പാലിയേക്കരയില്‍ വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന്റെ രേഖകള്‍ പുറത്തുവന്നു. 2016 ല്‍ നടത്തിയ ക്രമക്കേടിന്റെ രേഖകളാണ് പുറത്തുവന്നത്. ടോള്‍ ഈടാക്കുന്ന അടിസ്ഥാന വില 40 പൈസയ്ക്ക് പകരം ഒരു രൂപ ഈടാക്കിയതായി രേഖകളില്‍ വ്യക്തമാണ്. ഒന്നുകില്‍ അടിസ്ഥാന വിലയില്‍ അല്ലെങ്കില്‍ മൊത്തവില […]

Kerala

ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ്

പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം ടോള്‍ നിരക്കിലും വര്‍ധനവ്. ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഇന്ന് മുതല്‍ അധികം നല്‍കേണ്ടത്. സംസ്ഥാനത്തെ വിവിധ റോഡുകളില്‍ 10 ശതമാനം വരെയാണ് ടോള്‍ നിരക്ക് കൂട്ടിയത്. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ കാറിന് 135 രൂപയില്‍ നിന്ന് 150 രൂപയാക്കി ഉയര്‍ത്തി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധനയില്ല. അതേസമയം വിവിധ മേഖലകളിലാണ് […]

Kerala

ജനുവരി ഒന്ന് മുതല്‍ പാലിയേക്കരയിലും ഫാസ്ടാഗ് നിര്‍ബന്ധം; തദ്ദേശവാസികള്‍ക്ക് സൗജന്യയാത്ര

ജനുവരി ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലൂടെയും ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയൂവെന്ന് ടോള്‍ പ്ലാസാ അധികൃതര്‍. ദേശീയപാത 544 ലെ പാലിയേക്കര ടോള്‍ പ്ലാസയിലും ജനുവരി ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ടോള്‍ പ്ലാസയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടര്‍ന്നു ലഭ്യമാക്കും.