World

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയിൽ ആശങ്ക

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾ അമേരിക്കൻ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്. നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക. ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് […]

International

ഗസ്സയിൽ വീണ്ടും ബോംബ് ആക്രമണം; വ്യാപക പ്രതിഷേധം

ഗസ്സയിൽ വീണ്ടും ബോംബു വർഷിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധം. ഹമാസ് പോരാളികൾ അഗ്നിബലൂണുകൾ അയച്ചെന്ന് ആരോപിച്ചായിരുന്നു ഇന്ന് വെളുപ്പിന് ആക്രമണം. നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രി പദത്തിലെത്തി രണ്ടാം ദിവസമാണ് ഗസ്സ തുരുത്തിൽ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. പ്രകോപനപരമായ നടപടികളിൽ നിന്ന് ഇരുപക്ഷവും വിട്ടുനിൽക്കണമെന്ന് വൻശക്തി രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്തുവില കൊടുത്തും വെടിനിർത്തൽ തുടരേണ്ടതുണ്ടെന്ന് ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഈജിപ്തും നിർദേശിച്ചു. അതേ സമയം ജറൂസലമിൽ അനധികൃത കുടിയേറ്റം തുടർന്നാൽ വെറുതെയിരിക്കില്ലെന്ന് ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനകളും വ്യക്തമാക്കി.

International

ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും

ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും. ഇസ്രായേലിന്റെ ഗസ്സ അതിക്രമത്തെ തുടർന്ന് രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണിപ്പോൾ തുടരുന്നതെന്ന് ഫലസ്തീൻ നേതൃത്വം കുറ്റപ്പെടുത്തി. ഇസ്രായേലിൽ പുതിയ സഖ്യകക്ഷി സർക്കാർ രൂപവത്കരണം അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആസൂത്രിത നീക്കമാണിതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ജറൂസലമിൽ ഇസ്രായേലിന്റെ പ്രകോപന നടപടികൾ തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഫലസ്തീൻ നേതൃത്വവും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകി. മാധ്യമപ്രവർത്തകർക്കും സർക്കാറേതര ഏജൻസി പ്രതിനിധികൾക്കും […]

India National

ഗസ്സ കൂട്ടക്കുരുതിയില്‍ വെടിനിർത്തൽ ആഹ്വാനമില്ല: രക്ഷാസമിതി യോഗവും അമേരിക്ക അട്ടിമറിച്ചു

ഗസ്സയിൽ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം പരാജയപ്പെട്ടു. അഭിപ്രായ ഐക്യം രൂപപ്പെടുത്താൻ ചൈനയും മറ്റും നടത്തിയ നീക്കം തകർന്നത് അമേരിക്കയുടെ എതിർപ്പിനെ തുടർന്നാണ്. ഹമാസിനെതിരെ ഇസ്രായേൽ കൈക്കൊണ്ട സൈനിക നടപടിയിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക പ്രശ്നപരിഹാരത്തിന് പുറത്ത് നടക്കുന്ന നയതന്ത്ര നീക്കം പര്യാപ്തമാണെന്നും വാദിച്ചു. ഗസ്സ ആക്രമണ വിഷയത്തിൽ രണ്ടു തവണ രക്ഷാസമിതി മാറ്റിവെപ്പിക്കുന്നതിൽ വിജയിച്ച അമേരിക്ക ഇന്നലെ ചേർന്ന അടിയന്തര യോഗം അട്ടിമറിക്കാനും മുന്നിലുണ്ടായിരുന്നു. ഗസ്സയിലെ രൂക്ഷമായ സ്ഥിതിഗതികൾ […]

International

ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ

യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്. ഫലസ്തീൻ പ്രവിശ്യയായ വെസ്റ്റ്ബാങ്കിൽ അനധികൃത കുടിയേറ്റവും നിർമാണ പ്രവർത്തനവും നടത്തുന്ന ഇസ്രയേലിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്യൻ യൂണിയനിലെ പതിനൊന്ന് അംഗരാജ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ഭൂമിയിൽ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിക്കുന്നതിനുള്ള വഴിതേടണമെന്നും എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ ജോസപ് ബോറലിനയച്ച കത്തിൽ ഫ്രാൻസ്, […]