Kerala

‘ഈ സർക്കാറിന് കുഞ്ഞുങ്ങളോട് എന്തിനാണിത്ര പക?’; പാലത്തായി കേസില്‍ വിമര്‍ശനവുമായി പി.കെ ഫിറോസ്

‘പിണറായി വിജയന്‍റേയും ശൈലജ ടീച്ചറുടെയും വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ സ്വീകരിക്കുക?’ കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതില്‍ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ‘ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?’ എന്നും ‘പിണറായി വിജയന്‍റേയും ശൈലജ ടീച്ചറുടെയും വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ സ്വീകരിക്കുക?’ എന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ‘നാലാം ക്ലാസിൽ […]

Kerala

പാലത്തായി പീഡന കേസ്; പ്രതി പത്മരാജന് ജാമ്യം

തലശേരി പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിരുന്നില്ല. കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തലശേരി പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിരുന്നില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു […]

Kerala

‘വാളയാര്‍ വഴിയേ പാലത്തായി, പൊലീസിന്‍റേത് തട്ടിക്കൂട്ട് കുറ്റപത്രം, ശൈലജ ടീച്ചര്‍ ഉറക്കം നടിക്കരുത്’; വിമര്‍ശനവുമായി വി.ടി ബല്‍റാം

‘ഇത് നിങ്ങളുടെ നാട്ടിൽ ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിന്‍റെ വിഷയമാണ്. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്’ കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍.എയുമായ വി.ടി ബല്‍റാം. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തി പോക്സോ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രത്തിനെതിരെയാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചത്. വാളയാര്‍ പീഡനകേസിന് സമാനമായാണ് പാലത്തായിയിലെ കേസും മുന്നോട്ടുപോയി […]

Kerala

പാലത്തായി കേസ്; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു, ചുമത്തിയത് നിസ്സാര വകുപ്പ്

തലശ്ശേരി പോക്‌സോ കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ വകുപ്പുകൾ നിലവിൽ ചുമത്തിയിട്ടില്ല. ഡി.വൈ.എസ്.പി മധുസൂധനൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളെ അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ലൈംഗിക ഉപദ്രവത്തെ […]

Kerala

പാലത്തായി പീഡന കേസിൽ കുറ്റപത്രം സമർപ്പിക്കാതെ സർക്കാർ സംഘ്പരിവാറുമായി ഒത്തുകളിക്കുന്നു: വെൽഫെയർ പാർട്ടി

ആഭ്യന്തരവകുപ്പിലെ സംഘ്പരിവാർ സ്വാധീന ശക്തികൾ അവരുടെ താൽപ്പര്യങ്ങൾ നിഷ്പ്രയാസം നടപ്പാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത് കണ്ണൂരിലെ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിച്ചെടുക്കാൻ ഇടതു സർക്കാർ സംഘ്പരിവാറും ചേർന്നു നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഏപ്രിൽ 15 ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നത് പോലീസിലെ സംഘപരിവാറിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ്. മാർച്ച് 19 – ന് […]