International

ഫലസ്​തീനിൽ ഇസ്രയേൽ വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

ജറൂസലം: മസ്​ജിദുൽ അഖ്​സയിൽ പ്രാർഥനക്കെത്തിയവർക്ക്​ നേരെയുണ്ടായ ഇസ്രയേൽ പട്ടാളത്തിന്‍റെ വെടിവെപ്പിന്​​ പിന്നാലെ വ്യോമാക്രമണവും. ആക്രമണത്തിൽ 20 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ കുട്ടികളാണെന്ന് ദൃക്​സാക്ഷികൾ പറഞ്ഞു. 65 ലധികംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക്​ നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു. ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ്​ സ്​ഥിരീകരിച്ചു. ‘ഹമാസ്​ ഇസ്രയേലിന്​ നേരെ ആക്രമണം നടത്തി. ഇതിനെ തുടർന്ന്​ ഗസ്സയിലെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്’ […]

International

ഫലസ്തീനിലെ ഇസ്രായേല്‍ അജണ്ടകള്‍ മാറ്റിവെച്ചിട്ടില്ല- ബെഞ്ചമിന്‍ നെതന്യാഹു

ടെലിവിഷന്‍ പ്രസംഗത്തിനിടെയാണ് നെതന്യാഹു മുന്‍ നിലപാട് ആവര്‍ത്തിച്ചത് ഫലസ്തീനിലെ ഇസ്രായേല്‍ അജണ്ടകള്‍ മാറ്റിവെച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീന് മേലുളള നടപടികള്‍ അവസാനിപ്പിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നത്. യുഎഇയുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന് തൊട്ട് പിന്നാലെയുള്ള ഇസ്രായേല്‍ പ്രതികരണം സമാധാന കാരാറിന് മങ്ങലേല്‍പ്പിക്കുന്നതാണ്. ‌‌‌പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറെന്നായിരുന്നു നയതന്ത്ര ബന്ധം ആരംഭിക്കുന്നതിനോടുള്ള യുഎഇയുടെ ആദ്യ പ്രതികരണം. യുഎസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് സംയുക്ത പ്രസ്താവനയില്‍ യുഎഇ നയം വ്യക്തമാക്കിയത്. ഇതിന് […]