Kerala

കാന നിർമ്മാണത്തിലെ അപാകത ചോദ്യം ചെയ്തയാൾക്ക് മർദനം; പരാതി

കാന നിർമ്മാണത്തിലെ അപാകത ചോദ്യം ചെയ്തതിന് കരാറുകാരന്റെ സൂപ്പർ വൈസർ മർദിച്ചതായി പരാതി. പാലാരിവട്ടം സ്വദേശി കുര്യനാണ് മർദനം ഏറ്റത്. കുദ്രോളി എന്ന കമ്പനിയിലെ സൂപ്പർവൈസർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ‘കാനയിലേക്ക് പിടിച്ചു തള്ളി’യെന്നാണ് ഇയാളുടെ പരാതിയിൽ പറയുന്നത്. നാട്ടുകാർ കൂടിയതിനെ തുടർന്ന് നിർമ്മാണം നിർത്തി. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പൊലീസിൽ ആണ് കുര്യൻ പരാതി നൽകിയിരിക്കുന്നത്.

Kerala

പാലാരിവട്ടം പാലം തുറക്കുന്നു; മാർച്ച്‌ അഞ്ചിന് ഗതാഗതയോഗ്യമാകും

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാകും. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് തീരുമാനം. ടാറിങും റോഡ് ടെസ്റ്റിങുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത് പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം അതിവേഗമാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചീഫ് എഞ്ചിനീയര്‍ കേശവചന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു. സ്പാനുകളുടെയും സ്ലാബുകളുടെയും പണി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പാര്‍ശ്വഭിത്തികളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടാറിങ് ആരംഭിക്കും. ലോഡ് ടെസ്റ്റിങ് കൂടി കഴിഞ്ഞാല്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ […]