പാലക്കാട് ചന്ദ്രാ നഗറിലുള്ള ഹോട്ടലില്‍ കയറി കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എംപി. മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്ന് എംപി പറഞ്ഞു. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്‌സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി. ‘കാലിന് പരുക്കുള്ളതിനാലാണ് മഴ ഉള്ള സ്ഥലത്തിരിക്കാതെ ഹോട്ടലിലെ ചേട്ടന്‍ ഉള്ളിലേക്ക് കസേരയിട്ട് തന്നത്. അവിടെ പാഴ്‌സല്‍ പറഞ്ഞിരിക്കുന്ന സമയത്താണ് ഒരു പയ്യന്‍ വന്നത്. എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്‌സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് […]
Tag: Palakkad
പാലക്കാട് യുവാക്കളെ കുത്തിക്കൊന്ന കേസ്; പ്രതി കീഴടങ്ങി
പാലക്കാട് അട്ടപ്പാടി കോട്ടത്തറയിൽ രണ്ടു യുവാക്കളെ കുത്തിയ സംഭവത്തിൽ പ്രതി ബാലാജി പൊലീസിൽ കീഴടങ്ങി. ഷോളയൂർ സിഐക്ക് മുന്നിൽ ഇന്നു രാവിലെയാണ് കീഴടങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വാഹനം ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിലാണ്‌രണ്ട് യുവാക്കളെ കുത്തിയത്. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. നേരത്തെ ബാലാജിയുടെ സംഘവും കുത്തേറ്റവരുടെ സംഘവും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. ഇതാണ് അക്രമസംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഇന്നലെ രാത്രി […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡനം ; മുഖ്യമന്ത്രിക്ക് പരാതി നൽകി അമ്മ
പാലക്കാട് പട്ടാമ്പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകിയാണ് 25 കാരൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. കഞ്ചാവ്, കൊക്കെയ്ൻ, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കൾക്ക് പെൺകുട്ടിയെ യുവാവ് അടിമയാക്കിയെന്ന് പരാതിയിൽ ആരോപിക്കുന്നു. ക്രൂരമായ പീഡനത്തേയും ഭീഷണിയേയും തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പലതവണ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ […]
അണക്കപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വ്യാജകള്ള് കേസ് പ്രതികളുടെ കെട്ടിടത്തില്‍
പാലക്കാട് അണക്കപ്പാറ വ്യാജകള്ള് കേസിലെ പ്രതികളും എക്‌സൈസും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അണക്കപ്പാറയില്‍ ദേശീയ പാതയോട് ചേര്‍ന്ന എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് കേസിലെ ഒന്നാം പ്രതി സോമശേഖരന്‍ നായരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എന്നതിന്റെ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ 304, 305 നമ്പറുകളിലുള്ള കെട്ടിടത്തിലാണ് എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്ന് വിവിധയിടങ്ങളിലേക്കുള്ള കള്ളിന്റെ പരിശോധന ഇവിടെയാണ് നടക്കുന്നത്. സാമശേഖരന്‍ നായര്‍ക്കൊപ്പം മറ്റൊരു പ്രതിയായ വിന്‍സന്റിനും […]
പാലക്കാട്ട് താത്കാലികമായി നിയമിച്ച 49 ആരോഗ്യ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കേ താത്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. പാലക്കാട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ച 49 പേരെയാണ് പിരിച്ചുവിട്ടത്. ഇവരില്‍ ആശുപത്രി ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒരു വര്‍ഷം മുന്‍പ് നിയമിച്ച താത്കാലിക ജീവനക്കാരെയാണ് അകാരണമായി പിരിച്ചുവിട്ടതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ശുചീകരണ തൊഴിലാളികളടക്കം 49 പേര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ആറ് മാസത്തേക്ക് ഇവരെ നിലനിര്‍ത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് പോലും മറികടന്നാണ് ജില്ലയിലെ ആരോഗ്യ വിഭാഗം കൂട്ട പിരിച്ചുവിടല്‍ നടത്തിയതെന്നാണ് […]
ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും
മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് സ്വീകരിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി. ശ്രീധരൻ നാളെ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന.
ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി: പാലക്കാട് നഗരസഭയില്‍ വീണ്ടും വിവാദം, പ്രതിഷേധം
ജയ് ശ്രീറാം ബാനർ വിവാദത്തിന് പിന്നാലെ പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയത് വിവാദത്തിൽ. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക ശ്രദ്ധയിൽ പെട്ടത്. പ്രതിപക്ഷ കൗൺസിലർമാരും വിവിധ യുവജന സംഘടനകളും പ്രതിഷേധിച്ചു. നഗരസഭ കൗൺസിൽ ഹാളിനകത്ത് സ്റ്റാന്‍റിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നു. ഇതിനിടയിലാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. പൊടുന്നനെ പ്രതിഷേധവുമായി യുഡിഎഫ് കൗൺസിലർമാർ രംഗത്തെത്തി. ഗാന്ധി പ്രതിമയുടെ […]
പാലക്കാട് ജില്ലയില്‍ മന്ത്രി എ.കെ ബാലനടക്കം നാല് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സി.പി.എം സീറ്റ് നല്‍കിയേക്കില്ല
പാലക്കാട് ജില്ലയില്‍ നാല് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സി.പി.എം ഇത്തവണ സീറ്റ് നല്‍കിയേക്കില്ല. മന്ത്രി എ.കെ ബാലനും സീറ്റ് ലഭിക്കാനിടയില്ല. മലമ്പുഴ മണ്ഡലത്തില്‍ സംസ്ഥാന നേതാക്കളില്‍ ഒരാളെ പരിഗണിക്കാനാണ് സാധ്യത. തരൂര്‍ മണ്ഡലം നിലവില്‍ വന്ന 2011 മുതല്‍ എ.കെ ബാലനാണ് ഇവിടുത്തെ എം.എല്‍.എ. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വക്കറ്റ് കെ. ശാന്തകുമാരിയെ തരൂരില്‍ നിന്നും മത്സരിപ്പിക്കനാണ് ആലോചന. സംവരണ മണ്ഡലമായ കോങ്ങാടും ഇത്തവണ മാറ്റം ഉണ്ടായേക്കും. 2 തവണ മത്സരിച്ച് വിജയിച്ച കെ.വി വിജയദാസിനും ഇത്തവണ […]
പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്സണെ തീരുമാനിക്കാനാകാതെ ബിജെപി
നഗരസഭകളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെയും ഉപധ്യാക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിനില്‍ക്കെ ബി.ജെ.പി അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയിൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പാർട്ടിക്ക് അകത്തെ തർക്കമാണ് തീരുമാനം വൈകാൻ കാരണമെന്നാണ് സൂചന. ഇന്ന് രാവിലെ 9 മണിക്ക് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിശദീകരണം. കേവല ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലെത്തിയെങ്കിലും ഗ്രൂപ്പ് വഴക്കാണ് ചെയർപേഴ്സൺ, വൈസ് ചെയർമാൻ പ്രഖ്യാപനം വൈകുന്നതിന് കാരണം. ജോർജ് കുര്യന്റെ നേതൃത്വത്തിൽ നഗരസഭയിലെ കൗൺസിലർമാരുടെ വോട്ടെടുപ്പ് […]
വീണ്ടും ജയ് ശ്രീ റാം വിളിയുമായി ബി.ജെ.പി; പാലക്കാട് നഗരസഭയില്‍ വന്‍ പ്രതിഷേധം
സത്യപ്രതിജ്ഞാ ദിനത്തില്‍ പാലക്കാട് നഗരസഭയില്‍ വന്‍ പ്രതിഷേധം. പാലക്കാട് നഗരസഭയില്‍ ബി.ജെ.പി ജയ് ശ്രീറാം ഫ്ലക്സ് ഉയര്‍ത്തിയതിനെതിരെ സി.പി.എമ്മിന്‍റെ കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയേന്തി പ്രതിഷേധിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകർ ഭരണഘടനയുടെ മാതൃക ഉയർത്തി പിടിച്ച് നഗരസഭരിലേക്ക് മാർച്ച് നടത്തി. ഇതിനിടെ ബി.ജെ.പി കൗൺസിലമാർ ജയ് ശ്രീ റാം വിളിയുമായി എത്തിയെങ്കിലും പൊലീസ് പിടിച്ചുമാറ്റി. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ സി.പി.എം കൗൺസിലർമാർ ദേശീയ പതാകയുമായി നഗരസഭ ഓഫീസിന് മുകളിൽ കയറാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ പ്രതിഷേധവുമായി റോട്ടിലേക്കിറങ്ങി. ബി.ജെ.പി ദേശീയ […]