Kerala

പാലക്കാട് ഇരട്ടക്കൊലപാകം; പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് പി.എം.എ.സലാം

പാലക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാക കേസില്‍ പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. പെണ്‍കുട്ടിയെ സ്റ്റേജില്‍ കയറ്റിയ വിഷയത്തില്‍ സമസ്തയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു. ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ട്ടി കേസ് നടത്തിയിട്ടുണ്ട്. കൊലപാതകം നടന്നത് ആസൂത്രിതമല്ല. സംഘടനത്തില്‍ കൊല്ലപ്പെടുന്നത് സ്വാഭാവികമാണ്. സംഘടനത്തില്‍ കൊല്ലുകയല്ലല്ലോ. അങ്ങോടും ഇങ്ങോടും ഏറ്റുമുട്ടുകയാണല്ലോ, അപ്പുറത്തും മരണമുണ്ടാകും ഇപ്പുറത്തും മരണമുണ്ടാകും. രണ്ടു ഭാഗത്തും പരിക്കുണ്ടാകും. അവര്‍ക്ക് വേണ്ടി മുസ്ലീം ലീഗ് കേസ് […]

Kerala

പാലക്കാട്ടെ സംഭവങ്ങളില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ ശ്രമം; മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്ടെ കൊലപാതകങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ന് വൈകിട്ട് സര്‍വകക്ഷി യോഗം ചേരും. യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അക്രമങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയുമെന്നും സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. ജനങ്ങളെ ഒന്നിച്ച് അണിനിരത്തുകയാണ് ഇപ്പോള്‍ വേണ്ടത്. പാലക്കാട്ടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കേണ്ട ആവശ്യം ഇപ്പോഴില്ല. കേരള പൊലീസിനാണ് നിഷപക്ഷമായി അന്വേഷിക്കാന്‍ സാധിക്കുക. സര്‍വകക്ഷി യോഗത്തിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ആര്‍എസ്എസ് നേതാവ് […]