മാർച്ച് തുടങ്ങിയപ്പോഴേക്കും പാലക്കാട് ജില്ല പൊള്ളിത്തുടങ്ങി. നാൽപത് ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില. ഇടമഴ ഉണ്ടായില്ലെങ്കിൽ ഇനിയുള്ള മാസങ്ങൾ താപനില ഏതുവിധമാകുമെന്നാണ് കണ്ടറിയേണ്ടത്. ചൂടുകനക്കുന്ന സാഹചര്യത്തിൽ തൊഴിൽസമയം ക്രമീകരിക്കണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. ( palakkad district temperature rises ) മാർച്ച് എത്തിയപ്പോഴേക്കും ചൂട് നാൽപത് ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ് പാലക്കാട്. മുണ്ടൂർ ഐആർടിസിയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനിലയാണിത്. കഴിഞ്ഞ വർഷത്തിലേതിന് സമാനമാണ് താപനില. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ […]