അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐ അയച്ച അടുത്ത വർഷത്തെ മൾട്ടി നാഷണൽ ഇവൻ്റ് അജണ്ടയിൽ ഏഷ്യാ കപ്പും ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർക്കാർ ക്ലിയറൻസ് കൂടി ലഭിച്ചാലേ ഇന്ത്യ പാകിസ്താനിലെത്തൂ. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല. അതേസമയം, വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിനു തകർത്താണ് ഇന്ത്യ ഫൈനലിൽ […]
Tag: PAKISTAN
വനിതാ ഏഷ്യാ കപ്പ്: പാകിസ്താനെ ഒരു റണ്ണിനു കീഴടക്കി ശ്രീലങ്ക ഫൈനലിൽ
നിതാ ഏഷ്യാ കപ്പിൽ ശ്രീലങ്ക ഫൈനലിൽ. പാകിസ്താനെതിരെ നടന്ന സെമിഫൈനലിൽ ഒരു റണ്ണിനു വിജയിച്ചാണ് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 123 റൺസ് പിന്തുടർന്ന പാകിസ്താന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ബിസ്‌മ മറൂഫ് (42) ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. 14 വർഷത്തിനിടെ ഇത് ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്. ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും. ഹർഷിത മാദവി (35), അനുഷ്ക സഞ്ജീവനി […]
ഗുജറാത്ത് തീരത്തെത്തിയ പാക് ബോട്ടിൽ 360 കോടി രൂപയുടെ ഹെറോയിൻ; 6 പേരെ അറസ്റ്റിൽ
ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്നു വേട്ട. 360 കോടി രൂപയുടെ 50 കിലോ ഹെറോയിനാണ് പാക് ബോട്ടിൽ നിന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ പാക് പൗരന്മാരാണെന്നാണ് കരുതുന്നത്. ഗുജറാത്ത് ATS, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ബോട്ട് കച്ചിലെ ജഖാവോ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. കടൽ വഴിയുള്ള ലഹരിക്കടത്തിലെ പാക് ബന്ധത്തിൽ എൻഐഎയും അന്വേഷണത്തിന് ഒരുങ്ങുകയാണ്. മുൻപ് ഇന്ത്യൻ മഹാഹമുദ്രം വഴി 3000 കോടിയുടെ ലഹരിയും എകെ […]
ഓസ്ട്രേലിയക്കെതിരായ പരമ്പര ജയം; പാകിസ്താൻ്റെ റെക്കോർഡ് തിരുത്തി ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര വിജയത്തോടെ പാകിസ്താൻ്റെ റെക്കോർഡ് തിരുത്തി ഇന്ത്യ. ഒരു വർഷത്തിൽ ഏറ്റവുമധികം ടി-20 മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന റെക്കോർഡാണ് അവസാന മത്സരത്തിലെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താൻ്റെ പേരിലുണ്ടായിരുന്ന 20 വിജയങ്ങൾ തിരുത്തിയ ഇന്ത്യ ഒരു വർഷത്തെ ആകെ ടി-20 വിജയങ്ങൾ 21 ആക്കി ഉയർത്തി. 2021ലാണ് പാകിസ്താൻ 20 ടി-20 മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിച്ചത്. അർധ സെഞ്ച്വറിയുമായി സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും തകർത്തടിച്ചപ്പോൾ ഓസ്‌ട്രേലിയക്കെതിരായ അവസാനത്തേതും നിർണായകവുമായ ടി20 പോരാട്ടത്തിൽ […]
ജയിക്കാൻ 10 പന്തിൽ 5 റൺസ്; എന്നിട്ടും പാകിസ്താനോട് തോറ്റ് ഇംഗ്ലണ്ട്: വിഡിയോ
പാകിസ്താനെതിരായ നാലാം ടി-20 മത്സരത്തിൽ അവിശ്വസനീയ തോൽവി വഴങ്ങി ഇംഗ്ലണ്ട്. അവസാന രണ്ട് ഓവറിൽ 9 റൺസും അവസാന 10 പന്തിൽ 5 റൺസും വേണ്ടിയിരുന്നിട്ടുപോലും ഇംഗ്ലണ്ട് 3 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 19ആം ഓവർ എറിഞ്ഞ ഹാരിസ് റൗഫ് ആണ് പാകിസ്താന് ആവേശ ജയം സമ്മാനിച്ചത്. ഓവറിൽ വെറും 5 റൺസ് മാത്രം വഴങ്ങിയ റൗഫ് രണ്ട് വിക്കറ്റും വീഴ്ത്തി. വിജയസാധ്യത മാറിമറിഞ്ഞുനിന്ന മത്സരമാണ് ഇന്നലെ കറാച്ചിയിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത […]
മികച്ച തുടക്കത്തിനു ശേഷം തകർന്ന് പാകിസ്താൻ; ആദ്യ ടി-20യിൽ ഇംഗ്ലണ്ട് യുവനിരയ്ക്ക് ജയം
പാകിസ്താനെതിരായ ആദ്യ ടി-20യിൽ ഇംഗ്ലണ്ടിനു ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുന്നോട്ടുവച്ച 159 റൺസ് വിജയലക്ഷ്യം 4 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. മുഹമ്മദ് റിസ്വാൻ (68) പാകിസ്താൻ്റെ ടോപ്പ് സ്കോററായപ്പോൾ അലക്സ് ഹെയിൽസ് (53) ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. പാകിസ്താൻ്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ലുക്ക് വുഡ് ആണ് കളിയിലെ താരം. മികച്ച തുടക്കമാണ് പാകിസ്താനു ലഭിച്ചത്. ഓപ്പണിംഗിലെ മെല്ലെപ്പോക്കുകളുടെ പേരിൽ ഏറെ വിമർശനം നേരിട്ടിരുന്ന ബാബർ അസമും മുഹമ്മദ് […]
സൗഹൃദരാഷ്ട്രങ്ങൾ പോലും നമ്മൾ ഭിക്ഷക്കാരാണെന്ന് കരുതുന്നു: പാകിസ്താൻ
സൗഹൃദരാഷ്ട്രങ്ങൾ പോലും നമ്മൾ ഭിക്ഷക്കാരാണെന്ന് കരുതുന്നു എന്ന് പാകിസ്താൻ. രാജ്യത്തിൻ്റെ സാമ്പത്തിക നില മോശമായതിനാൽ എപ്പോഴും നമ്മൾ സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതായി അവർ കരുതുന്നു എന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. “ഇന്ന്, നമ്മൾ ഏത് സൗഹൃദ രാജ്യത്തിന് ഫോൺ ചെയ്താലും നമ്മൾ പണത്തിനായി ഭിക്ഷ യാചിക്കുന്നു എന്നാണ് കരുതുന്നത്. 75 വർഷങ്ങൾക്ക് ശേഷം പാകിസ്താൻ എവിടെയാണ് നിൽക്കുന്നത്? നമ്മളെക്കാൾ ചെറിയ രാഷ്ട്രങ്ങൾ പോലും സാമ്പത്തികമായി മുന്നേറിക്കഴിഞ്ഞു. പക്ഷേ, […]
200 കോടിയുടെ ലഹരി മരുന്നുമായി പാകിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍
200 കോടി രൂപയുടെ ലഹരി മരുന്നുമായി പാക്കിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കോസ്റ്റ് ഗാര്‍ഡും ഭീകരവിരുദ്ധസേനയും സംയുക്തമായി ബോട്ട് പിടികൂടിയത്. ബോട്ടില്‍ നിന്ന് 40 കിലോ ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഗുജറാത്തില്‍ നിന്നും പഞ്ചാബിലേക്ക് റോഡ് മാര്‍ഗ്ഗം മയക്കുമരുന്ന് കടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ടില്‍ ഉണ്ടായിരുന്ന ആറ് പാക് […]
ബലൂചിസ്താന്‍ സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്; പ്രതിഷേധം
ബലൂചിസ്താനില്‍ നിന്ന് കാണാതായവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ബലൂച് സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു. ‘ഇതിനെയാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്‍ എന്നുവിളിക്കുന്നത്. പ്രതിഷേധിക്കുന്ന സ്ത്രീയെ കറാച്ചി പൊലീസ് തെരുവിലൂടെ വലിച്ചിഴക്കുകയാണ്. നിര്‍ഭാഗ്യവശാല്‍, പാകിസ്താന്‍ ഐക്യരാഷ്ട്രസഭയുടെ അംഗമാണ്’. മനുഷ്യാവകാശ പ്രവര്‍ത്തക അഷ്‌റഫ്‌ല ബലൂച് പ്രതികരിച്ചു. എത്ര പരിശ്രമങ്ങള്‍ നടത്തിയിട്ടും പാകിസ്താനില്‍ നിര്‍ബന്ധിത തിരോധാനങ്ങള്‍ക്ക് അവസാനമില്ല. ശിക്ഷയ്ക്കുള്ള നടപടിയായി ഭരണകൂടം ഇതിനെ ഉപയോഗിക്കുകയാണ്. തിരോധാനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പല പാക് സര്‍ക്കാരുകളും മാറിമാറി പറഞ്ഞു. […]
പാകിസ്താനെതിരെ അശ്വിൻ കളിക്കാത്തതിനു കാരണം ഷാഹിദ് അഫ്രീദി; വിചിത്രവാദവുമായി മുഹമ്മദ് ഹഫീസ്
പാകിസ്താനെതിരായ രാജ്യാന്തര ടി-20കളിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ കൂടുതലായി കളിക്കാത്തതിനു കാരണം ഷാഹിദ് അഫ്രീദിയെന്ന് പാകിസ്താൻ്റെ മുൻ താരം മുഹമ്മദ് ഹഫീസ്. 2014 ഏഷ്യാ കപ്പിലെ അവസാന ഓവറിൽ അശ്വിനെ തുടർച്ചയായി രണ്ട് സിക്സറുകളടിച്ച്, ഷാഹിദ് അഫ്രീദി പാകിസ്താനെ വിജയിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹഫീസിൻ്റെ പരാമർശം. പാക് ടെലിവിഷൻ ചാനലായ പിടിവിയുടെ പാനൽ ഡിസ്കഷനിലാണ് ഹഫീസ് അശ്വിനെ പരിഹസിച്ച് രംഗത്തുവന്നത്. ഇതേ പരാമർശം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ അദ്ദേഹം പങ്കുവക്കുകയും ചെയ്തു. അതേസമയം, ഏഷ്യാ കപ്പിൽ […]