Kerala

നാല് മലയാളികൾക്കും പത്മശ്രീ

പത്മശ്രീയിൽ മലയാളി തിളക്കം. നാല് മലയാളികളാണ് ഈ വർഷം പത്മശ്രീക്ക് അർഹരായത്. പയ്യന്നൂർ ഗാന്ധി എന്നറിയപ്പെടുന്ന വി.പി അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രി ലഭിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിലുൾപ്പെടെ പങ്കെടുത്തയാളാണ് അപ്പുക്കുട്ടൻ പൊതുവാൾ. വയനാട്ടിലെ അപൂർവയിന നെൽവിത്ത് സംരക്ഷകൻ ചെറുവയൽ കെ രാമൻ, ചരിത്രകാരൻ സിഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ് എന്നിവർക്കും പത്മശ്രീ ലഭിച്ചു. പുരസ്‌കാര നേട്ടത്തിൽ സന്തോഷമുണ്ടെന്ന് പത്മശ്രീ ജേതാവ് സിഐ ഐസക് പറഞ്ഞു. പത്മശ്രീ പുരസ്‌കാരത്തിൽ സന്തോഷമെന്ന് അപ്പുക്കുട്ടൻ പൊതുവാളും […]

Kerala

പത്മശ്രീ കിട്ടാത്തതിൽ ദുഖമില്ല, അതിലും വലുത് കാലം തന്നിട്ടുണ്ട്: ശ്രീകുമാരൻ തമ്പി

പത്മശ്രീ പുരസ്‌കാരം കിട്ടാത്തതില്‍ ദു:ഖമില്ലെന്നും അതിലും വലുത് കാലം തന്നിട്ടുണ്ടെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. കലയും ശാസ്ത്രവും രണ്ടല്ല. പാട്ടിലും കവിതയിലും സംഗീതത്തിലും കണക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൃദയരാഗം ഫാമിലി മ്യൂസിക് ക്ലബിന്റെ മ്യൂസിക്കല്‍ ഈവനിംഗിലാണ് ഗാനരചിതയാവും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി മനസ് തുറന്നത്. സംഗീതത്തേക്കാള്‍ വലുതായി ഒന്നുമില്ല. കലയും ശാസ്ത്രവും രണ്ടല്ല. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണത്. സംഗീതത്തിലുള്‍പ്പെടെ കണക്കുകളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഡിജിപി ഋഷിരാജ് സിംഗും ചടങ്ങില്‍ സംസാരിച്ചു. സംഗീതത്തിന് ഭാഷകളോ […]