India

നെല്ല് വില വർധനവ് പ്രഖ്യാപനത്തിൽ ഒതുങ്ങി; ഒരു കിലോ നെല്ലിന് കർഷകർക്ക് ലഭിക്കേണ്ടത് 30.63 രൂപ, ഇപ്പോഴും ലഭിക്കുന്നത് 28.20 രൂപ

നെല്ല് വില വർധനവ് പ്രഖ്യാപനത്തിൽ ഒതുങ്ങി. ഒരു കിലോ നെല്ലിന് 30.63 രൂപ ലഭിക്കേണ്ട സ്ഥാനത്ത് കർഷകർക്ക് ലഭിക്കുന്നത് 28.20 രൂപയാണ്. കേന്ദ്ര സർക്കാർ തീരുമാനം സർക്കാർ അംഗീകരിക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. കിലോയ്ക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതടക്കം 30.63 രൂപയാണ് കർഷകന് ലഭിക്കേണ്ടത്. ഇക്കുറി ലഭിച്ചതാകട്ടെ 28.20 രൂപ മാത്രം. രാസവള വിലവർധനയിലും, കൂലി വർധനയിലും നട്ടം തിരിയുന്ന കർഷകർക്ക് തുക വർധിപ്പിക്കാതെ പിടിച്ച് നിൽക്കാൻ ആകില്ല. അരിയുടെ വില 65 രൂപ വരെ എത്തിയിട്ടും കർഷകരുടെ […]

Kerala Local

അപ്രതീക്ഷിത മഴ; നൽകൃഷി വെള്ളത്തിലായി; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ നഷ്ടം

അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്ടറിലേറെ നെൽകൃഷി വെള്ളത്തിലായി. എട്ട്‌കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊയ്ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്. വെള്ളക്കെട്ടൊഴിയാത്ത പാടത്ത് കതിരിട്ട നെല്ല് മുളപൊട്ടിത്തുടങ്ങി. അന്തിക്കാട് കോൾപ്പടവിൽ മാത്രം ഇരുനൂറ് ഹെക്ടറോളം കൃഷിനാശമുണ്ടായിട്ടുണ്ട്. തൃശൂർ ജില്ലയിൽ ആകെ നഷ്ടം എട്ട്‌കോടിയിലധികം വരുമെന്നാണ്പ്രാഥമിക വിവരം. ശേഷിക്കുന്ന നെൽച്ചെടികൾ കൊയ്‌തെടുക്കാനുള്ള ശ്രമമാണ് കർഷകർനടത്തുന്നത്. നെൽ വയലിലെ വെള്ളക്കെട്ട് ഒഴിയാത്തതാണ് പ്രതിസന്ധി.