HEAD LINES Kerala

വീണ്ടും ജനവാസ മേഖലയിൽ പടയപ്പ; ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു, കൃഷി നശിപ്പിച്ചു

വീണ്ടും ജനവാസ മേഖലയിൽ പടയപ്പയിറങ്ങി. മൂന്നാർ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കാട്ടാന ആക്രമിച്ചു. ചെണ്ടുവാര എസ്റ്റേറ്റിലെ കൃഷികളും നശിപ്പിച്ചു. ആന ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളായി മാട്ടുപ്പട്ടി, മൂന്നാർ മേഖലയിൽ ആനയുണ്ടായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലിട്ടിരുന്ന ​ഗ്രില്ല് പൂർണമായും തകർത്തു. അതിന് ശേഷം ചെണ്ടുവാര എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപത്തെ കൃഷിയും നശിച്ചിച്ചു. കഴിഞ്ഞ മാസാവസാനവും മൂന്നാർ ജനവാസ മേഖലയിൽ പടയപ്പ ഇറങ്ങിയിരുന്നു. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് അന്ന് […]

Kerala

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി; റേഷൻ കട ആക്രമിച്ച് അരിച്ചാക്കുകൾ വലിച്ചുപുറത്തിട്ടു

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. ആന അരിച്ചാക്കുകൾ വലിച്ചു പുറത്തിട്ടു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.

Kerala

മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ വീണ്ടും പടയപ്പ; പരിഭ്രാന്തരായി യാത്രക്കാർ

ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയിറങ്ങി പരിഭ്രാന്തി പരത്തി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂർ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്. എത്രയും വേഗം ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വനംവകുപ്പിന്റെ നടപടി ഉണ്ടായിട്ടില്ല.പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍. തലയാര്‍ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് നേരത്തേ പടയപ്പ […]

Kerala

മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ; കേണപേക്ഷിച്ച് ഡ്രൈവർ

മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ. ഗൂഡാർ വിള എസ്റ്റേറ്റ്, നെറ്റിമേട് ഭാഗത്ത് വെച്ചാണ് കാട്ടാന വാഹനം തടഞ്ഞത്. വാഹനത്തിനേ ചുറ്റിക്കറങ്ങിയെങ്കിലും കേടുപാടുകൾ ഒന്നും വരുത്തിയില്ല. ആനയെ കണ്ടതോടെ ഡ്രൈവർ ഇറങ്ങിയോടി. വാഹനം തകർക്കരുത് എന്ന് ഡ്രൈവർ ആനയോട് അപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരുമണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് സ്വമേധയാ കാട്ടിലേക്ക് മടങ്ങി. ഭക്ഷണമന്വേഷിച്ച് പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവാണ്.

Kerala

പടയപ്പയെ പ്രകോപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ തീരുമാനം

പടയപ്പ എന്ന കാട്ടാനയെ പ്രകോപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പ് തീരുമാനം. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്‌സികളും ആകര്‍ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രകോപിപ്പിച്ച ടാക്‌സി കസ്റ്റഡിയിലെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി. മൂന്നാറില്‍ ടൂറിസത്തിന്റെ മറവില്‍ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. പടയപ്പ അടക്കമുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. സംഭവത്തിന്റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു. ഇത് ഇനി ആവര്‍ത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കി. […]