Kerala

ബെഹ്‌റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവർത്തനം അന്വേഷിക്കണം: പി ടി തോമസ്

മോൻസൺ മാവുങ്കൽ വിവാദത്തിൽ കേരള പൊലീസിലെ ഉന്നതർ തട്ടിപ്പിൽ കൂട്ടുപ്രതികളാകുന്നുവെന്ന് പിടി തോമസ് എംഎൽഎ. പുരാവസ്തുക്കളുടെ മറവിലുള്ള തട്ടിപ്പ് ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്നാഥ് ബെഹ്‌റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവർത്തനം അന്വേഷിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറകണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. ഇതിനിടെ പുരാവസ്തു തട്ടിപ്പില്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വാര്‍ഷിക യോഗമെന്നാണ് വിശദീകരണമെങ്കിലും വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്‌തേക്കും. […]