Kerala

കേന്ദ്ര ബജറ്റ് പ്രവാസികളെ അപമാനിച്ചു: പി ശ്രീരാമകൃഷ്ണൻ

കോവിഡ് ഏൽപ്പിച്ച കെടുതികളിൽ നിന്നും കരകയറുന്നതിന് വലിയ സഹായം പ്രതീക്ഷിച്ചിരുന്ന പ്രവാസികളെ കുറിച്ച് ഒരു വാക്കുപോലും മിണ്ടാതെ കേന്ദ്രബജറ്റ് അവരെ ക്രൂരമായി അപമാനിച്ചിരിക്കുകയാണെന്ന് നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ പേരിൽ ഏറ്റവുമധികം ലോകയാത്ര ചെയ്ത പ്രധാനമന്ത്രിയുടെ യഥാർത്ഥ മുഖമാണ് ബജറ്റ് തുറന്ന് കാട്ടിയിരിക്കുന്നത്. ആഗോള തൊഴിൽ വിപണി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഒരു കച്ചിതുരുമ്പെങ്കിലും പ്രവാസികൾക്ക് നൽകാൻ സാധിക്കാത്ത കേന്ദ്ര നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്ഷേമ നടപടികൾ ഉണ്ടായില്ലെന്ന് […]