ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. രണ്ടാം തവണയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. എന്നാൽ ഇന്നും സ്പീക്കർ ഹാജരാകില്ല. ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജരാകില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചത്. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് […]
Tag: P sreeramakrishnan
ഡോളര്‍കടത്ത് കേസ്: പി.ശ്രീരാമകൃഷ്ണന്‍ വീണ്ടും കസ്റ്റംസ് നോട്ടീസ്
ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീണ്ടും കസ്റ്റംസ് നോട്ടീസ്. ഏപ്രില്‍ എട്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ നേരത്തെയും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നീക്കം. അതേസമയം വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിനോദിനി ബാലകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
ഡോളര്‍ കടത്ത് കേസ്; സ്പീക്കര്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസ് ഓഫിസില്‍ ഹാജരാകണം. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ ഒരു കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. എന്നാല്‍ സ്പീക്കര്‍ ഹാജരാകാന്‍ […]
സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം വഴി സ്പീക്കർ സഭയുടെ അന്തസ് കെടുത്തിയെന്ന് പ്രതിപക്ഷം
സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം വഴി സ്പീക്കർ സഭയുടെ അന്തസ് കെടുത്തിയെന്ന് പ്രതിപക്ഷം. സ്പീക്കറെ നീക്കണമെന്ന പ്രമേയം രാഷ്ട്രീയ പ്രേരിതമെന്ന് ജി സുധാകരൻ. സ്പീക്കർ രാജി വെക്കണമെന്നാവശ്യപ്പെട്ട് സഭക്ക് പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം എം. ഉമ്മര്‍ എംഎല്‍എയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധവും ശങ്കരനാരായണന്‍ തമ്പി ലോഞ്ചിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രമേയം. നിയസഭയുടെ അന്തസ്സ് നിലനിര്‍ത്താന്‍ […]
സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിൽ നിയമസഭയിൽ ഇന്ന് ചർച്ച
പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും. സ്വർണക്കടത്തു കേസിൽ അടക്കം ആരോപണ വിധേയനായ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം മുസ്‍ലിം ലീഗിലെ എം. ഉമ്മർ അവതരിപ്പിക്കും. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്. സ്വർണ കടത്ത് – ഡോളർ കടത്ത് കേസുകളും നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളിലെ ധൂർത്തുമാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ചോദ്യോത്തര വേള കഴിഞ്ഞാലുടൻ, ഉമ്മറിന്റെ […]
ഗവർണർ സർക്കാരിനെ വിശ്വാസത്തിലെടുക്കണമായിരുന്നു: സ്പീക്കർ
സർക്കാരിനെ ഗവർണർ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അടിയന്തര പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും സ്പീക്കർ പ്രതികരിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്. ഡിസംബര്‍ 31ന് സഭ ചേരാനാണ് നീക്കം. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും. വീണ്ടും ഗവര്‍ണറുടെ അനുമതി തേടും.