സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ.പി സതീദേവി ചുമതലയേറ്റു. സംസ്ഥാനത്തെ ഏഴാമത് വനിതാ കമ്മിഷന്‍ അധ്യക്ഷയാണ് പി സതീദേവി. p sathidevi പാര്‍ട്ടിയുടേയോ ജാതിയുടേയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ പരാതികള്‍ പരിഹരിക്കുമെന്ന് നിയുക്ത വനിതാ കമ്മിഷന്‍ അധ്യക്ഷ ട്വന്റിഫോറിനോട് പറഞ്ഞു. ‘സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ശക്തമായ ഇടപെടല്‍ കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകും. കമ്മിഷന്‍ അധ്യക്ഷയെന്ന നിലയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തനം നടത്തും. സ്ത്രീധനം നല്‍കുന്ന രീതി എല്ലാ സമുദായത്തിലും വര്‍ധിച്ചുവരികയാണ്. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് നല്‍കണം. ആണ്‍-പെണ്‍ തുല്യത ഉണ്ടാകേണ്ടത് […]