Kerala

ആരെയും ലക്ഷ്യം വച്ചെഴുതിയതല്ല ആത്മകഥ; പി ശശിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കുമെന്ന് ടീക്കാറാം മീണ

തന്റെ ആത്മകഥ ഒരു വ്യക്തിയെയും ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ആത്മകഥാ പ്രകാശന ചടങ്ങിന് ശേഷം ടീക്കാറാം മീണ. ജനങ്ങള്‍ പലരും ആഗ്രഹിച്ചതാണ് തന്റെ ആത്മകഥ. ബാല്യം മുതലുള്ള അനുഭവങ്ങളും എങ്ങനെ എത്ര കഷ്ടപ്പെട്ടാണ് ഐഎഎസിലേക്ക് എത്തിയെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ സ്‌കൂളിലും കോളജിലുമൊക്കെ കുട്ടികളുമായി സംവദിക്കുമ്പോള്‍ അവരാവശ്യപ്പെട്ടതാണ് പലപ്പോഴും, ഈ ആത്മകഥ. അതുകൊണ്ടാണ് ഇതിലേക്കെത്തിയത്. ടീക്കാറാം മീണ പറഞ്ഞു. വിവാദങ്ങളെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എല്ലാം പുസ്തകത്തിലുണ്ട്. എല്ലാവരും ആത്മകഥ വായിച്ചിരിക്കണം. ഇപ്പോഴുണ്ടായ വിവാദങ്ങളെ കുറിച്ചൊക്കെ നേരത്തെ തന്നെ ഇവിടുത്തെ […]

Kerala

പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി : ജെബി മേത്തർ എം പി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള പി ശശിയുടെ നിയമനം റദ്ദാക്കണമെന്ന് മഹിളാ കോൺഗ്രസ്. പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളിയെന്ന് ജെബി മേത്തർ എം പി പറഞ്ഞു. ശശി ഇപ്പോൾ വിശുദ്ധനായോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നാണ് ജെബി മേത്തൽ പറഞ്ഞത്. ശിവശങ്കറിന് പിന്നാലെ കളങ്കിതരെ കുടിയിരുത്തുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും ജെബി മേത്തർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊൽറ്റിക്കൽ സെക്രട്ടറിയായി പി ശശിയുടെ ചുമതല സംസ്ഥാന സമിതി അംഗീകരിക്കുന്നത് ഇന്നലെയാണ്. ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി […]

Kerala

തെറ്റ് ആര്‍ക്കും സംഭവിക്കാം; അത് തിരുത്താനാണ് അവസരം നല്‍കേണ്ടത്; പി ശശിയുടെ നിയമനത്തില്‍ ഭിന്നതയില്ലെന്ന് ഇ.പി ജയരാജന്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിക്കകത്ത് ഒരു ഭിന്നതയുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പി ശശിയുടെ നിയമനം സംബന്ധിച്ച് ഒരു വിവാദവും ഇല്ല. എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് പാര്‍ട്ടിയില്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. ഓരോരുത്തര്‍ക്കുമുള്ള അഭിപ്രായങ്ങള്‍ വ്യത്യാസമാണെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ഐക്യകണ്‌ഠേനയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രശ്‌നത്തെ അടിസ്ഥാനമാക്കി നടപടിയെടുത്താല്‍ ആ നടപടി ആജീവനാന്തം തുടരുന്നതല്ല പാര്‍ട്ടി നയം. അതാരുടെയും ജീവിതം നശിപ്പിക്കാനല്ല. തെറ്റ് തിരുത്തി എല്ലാവരെയും […]

Kerala

പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

മുഖ്യമന്ത്രിയുടെ പൊൡറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്ഥാന സമിതി അംഗീകരിച്ചു. ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്. നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപരാക്കി. എകെജി പഠന ഗവേഷണ […]