Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് അധികസീറ്റിന് അര്‍ഹതയുണ്ട്; പി കെ കുഞ്ഞാലിക്കുട്ടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന ശേഷം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവില്‍ മലപ്പുറത്ത് നിന്നും അബ്ദുസ്സമദ് സമദാനിയും പൊന്നാനിയില്‍ നിന്നും ഇ ടി മുഹമ്മദ് ബഷീറുമാണ് ലീഗിന്റെ എംപിമാര്‍.(loksabha election 2024 muslim league need three seats) സഹകരണ മേഖലയിലെ അഴിമതിയെ ന്യായീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ നിലവിലെ വിവാദങ്ങള്‍ സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിക്കരുത്. […]

Kerala

ഡോക്ടർ അല്ല മരിച്ചത്, നമ്മൾ ഓരോരുത്തരുമാണ്; സർക്കാരിന് വീഴ്ച്ച ഉണ്ടായെന്ന് പി.കെ കുഞ്ഞാലികുട്ടി

കൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ മരണത്തില്‍ സർക്കാരിന് വീഴ്ച്ച ഉണ്ടായെന്ന്പി.കെ കുഞ്ഞാലികുട്ടി. ഇങ്ങനെ ഉള്ള ഒരാളെ ഡോക്ടർക്ക് മുന്നിലേക്ക് കൊണ്ട് പോയി ഇടുക എന്നത് അനാസ്ഥയാണ്, കുറ്റകരമാണ്. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടിയാണ് വേണ്ടത്.നീതിപൂർവമായ സമീപനമാണ് സർക്കാരിൽ നിന്ന് ഇത്തരം വിഷയങ്ങളിൽ വേണ്ടത്. ഡോക്ടർ അല്ല മരിച്ചത് ,നമ്മൾ ഓരോരുത്തരുമാണ് മരിച്ചത്. ജനങ്ങൾക്ക് സംരക്ഷണം കൊടുക്കണം.കേരളത്തിന്റെ മനസാക്ഷിയ്‌ക്കേറ്റ കുത്താണ്, ഉണങ്ങാത്ത മുറിവ്. സർക്കാർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ […]

Kerala

‘കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചു’: കെ എസ് ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി ലീഗ്

മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ നീക്കിയത്. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്. പാർട്ടിക്കകത്തെ നടപടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്, നടപടിയോട് പ്രതികരിക്കാനില്ലെന്ന് കെഎസ് ഹംസ പറഞ്ഞു. പരസ്യ പ്രതികരണത്തിനില്ലെന്നും ഹംസ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് […]

Kerala

കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണി; രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യം നിക്ഷേപകരോട് കാണിക്കരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാ‌ർഷ്ട്യം കാണിക്കരുതെന്ന് എംഎല്‍എ പി.കെ.കുഞ്ഞാലിക്കുട്ടി. നിക്ഷേപകർ രാഷ്ട്രീയം കളിക്കരുതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . കിറ്റക്സിൽ ഇത് രണ്ടും സംഭവിച്ചു. പോകുന്നവർ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കുമെന്നും അതോടെ നിക്ഷേപത്തിന് ഏറെ സാധ്യതകളുള്ള കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം നൽകി. സംസ്ഥാനത്ത് പ്രധാന വ്യവസായങ്ങൾ കൊണ്ടുവന്നത് എല്ലാം യുഡിഎഫ് സർക്കാരാണ്. വ്യവസായ വളർച്ച പിന്നീട് പലപ്പോഴും ഉണ്ടായില്ലെന്നും.ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ചെറുകിട വ്യവസായ , ഐടി മേഖലകളിൽ വളർച്ചയുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി […]

Kerala

“കൂത്തുപറമ്പില്‍ നടന്നത് ക്രൂരമായ കൊലപാതകം, ആസൂത്രിതം”

കണ്ണൂരിലെ മുസ്‍ലിം ലീ​ഗ് പ്രവർത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹമാധ്യമങ്ങളിൽ കൂടി മുന്നറിയിപ്പ് കൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊല നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും കൊലയാളികൾ അനുവദിച്ചില്ല. വെട്ടേറ്റ് കാൽ അറ്റുപോയ മൻസൂർ രക്തം വാർന്നാണ് മരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇവരൊക്കെ എങ്ങനെ നാട് നന്നാക്കാനാണ്. പ്രദേശത്ത് പ്രശ്നമുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ടെടുപ്പിന് […]

Kerala

കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്ന് പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കല്‍ ദുഷ്‌ക്കരമായിരുന്നുവെന്നും യോഗ്യതയുള്ള പലരെയും മാറ്റി നിര്‍ത്തേണ്ടി വന്നെന്നും പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. കുന്ദമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ കാരണമായത് സ്ഥാനാര്‍ത്ഥിയുടെ മികവ് പരിഗണിച്ചാണന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുവാക്കള്‍ക്കും പുതിയ സ്ഥാനാര്‍ത്ഥികള്‍ക്കും അവസരം കൊടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും കുഞ്ഞാലിക്കുട്ടി. മുന്നണിയുടെ ആത്മവിശ്വാസം അനുദിനം കൂടുകയാണ്. മുസ്ലിം […]

Kerala

മലപ്പുറം ലോക്‍സഭാ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി മുസ്‌ലിം ലീഗ്: എം. പി അബ്‍ദു സമദ് സമദാനിക്ക് സാധ്യത

മലപ്പുറം ലോക്‍സഭാ ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി മുസ്‌ലിം ലീഗ്. എം. പി അബ്‍ദു സമദ് സമദാനിക്കാണ് കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനായി നേതൃത്വം പ്രഥമ പരിഗണന നൽകുന്നത്. മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേട്ട്, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍, എന്നിവരുടെ പേരുകൾ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി ലീഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അബ്ദുസമദ് സമദാനിയെ മല്‍സരിപ്പിക്കാനാണു മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനമെന്നാണ് സൂചന. മുമ്പ് രണ്ട് […]

Kerala

അഴിമതിക്ക് മറ പിടിക്കാന്‍ പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ചു, വിശ്വാസികളുടെ മനസ്സ് വ്രണപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി

സ്വര്‍ണക്കടത്ത് കേസില്‍ ചർച്ചകൾ വഴി മാറ്റി സർക്കാർ ഒഴിഞ്ഞു മാറുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ആരോപണങ്ങൾക്ക് സർക്കാർ നേര്‍ക്ക് നേരെ മറുപടി പറയണം. വിശുദ്ധ ഗ്രന്ഥത്തെ മുൻനിർത്തിയുള്ള അടവ് പുറത്ത് എടുത്തവർ തന്നെ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിശ്വാസികളുടെ മനസ്സ് വ്രണപ്പെട്ടു. അഴിമതിക്ക് മറ പിടിക്കുന്നതിന് പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തി. ഇടതുപക്ഷം മാപ്പ് പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ചർച്ച സ്വർണക്കടത്ത് മാത്രമാണ്. നേർക്ക് നേരെ മറുപടി പറയണം. ഇടതു പക്ഷത്തിന് അത് മനസിലായി തുടങ്ങിയിട്ടുണ്ടെന്നും […]