Kerala

‘മിസ്റ്റർ ജയരാജൻ, വയസുകാലത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്’; ശോഭാ സുരേന്ദ്രന്‍

സ്പീക്കര്‍ എ എന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മുന്നറിയിപ്പിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഗുണ്ടാ നേതാക്കളുടെ വാക്കുകേട്ടാൽ തലകുനിച്ച് നിൽക്കുന്നവരല്ല യുവമോർച്ച. വയസുകാലത്ത് പരാധീനതകളുമായി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആയുധമായി പ്രവര്‍ത്തിച്ചയാളാണ്. ‘കാലം കുറേ മുന്നോട്ട് പോയി മിസ്റ്റര്‍ ജയരാജന്‍. ഗുണ്ടാ മാഫിയ നേതാക്കളുടെ മുന്നില്‍ തലകുനിച്ചു […]

Kerala

‘പി ജയരാജനെതിരെ കേസെടുക്കണം, ഖാദി ബോർഡിൽ നിന്നും നീക്കണം’: കെ സുരേന്ദ്രൻ

യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജൻ. നിരവധി കൊലക്കേസുകളിൽ പ്രതിയായ ജയരാജൻ വീണ്ടും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാരെന്ന് സിപിഐഎം മനസിലാക്കണം. കൊലക്കത്തി താഴെവെക്കാൻ സിപിഐഎം […]

Kerala

‘സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്’; ദേശീയ പതാക ഉയര്‍ത്തി പി ജയരാജന്‍

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയോടനുബന്ധിച്ച് സിപിഐഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്‍ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ തലപ്പത്തിരിക്കുന്നവരെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുന്ന കാലത്ത് ദേശീയ പതാക ഉയര്‍ത്തി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കും എന്ന പ്രതിജ്ഞ കൂടിയാണ് നിര്‍വഹിക്കുന്നതെന്ന് പി ജയരാജന്‍ പ്രതികരിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ജീവത്യാഗം ചെയ്തവരാണ് കമ്യൂണിസ്റ്റുകാരെന്നും പി ജയരാജന്‍ പറഞ്ഞു.സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്താന്‍ […]

Kerala

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിൽ; പി ജയരാജന്‍

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിലാണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍. മുഖ്യമന്ത്രി വന്ന വിമാനത്തിനുള്ളിൽ ഇന്നലെ നടന്നത് സുധാകരൻ മോഡൽ ഗുണ്ടായിസമെന്ന് പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷം സംഘർഷവും കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. വിമാനത്തിൽ സുരക്ഷാ ഭടന്‍റെ കയ്യിൽ ആയുധമില്ലെന്ന് മനസിലാക്കിയാണ് ആസൂത്രണം നടത്തിയത്. സുധാകരൻ ആകാശത്ത് ഭീകരപ്രവർത്തനം നടത്താനാണ് ശ്രമിച്ചതെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി. അതേസമയം സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് […]

Kerala

ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി, ആ നിലപാടാണ് പി ജയരാജന്റേതും; എം വി ജയരാജൻ

അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയതിൽ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പാർട്ടി നിലപാടാണ് പി ജയരാജന്റേത്. ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി ജയരാജന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നതിനെതിരെയാണ് എം വി ജയരാജന്റെ പ്രതികരണം.പി ജയരാജന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത ലഭിക്കാൻ വേണ്ടിയാണ്. ഇരുവരെയും പി ജയരാജൻ തളളി പറഞ്ഞതാണെന്നും […]

Kerala

എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ: പി. ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയറ്റംഗം പി. ജയരാജൻ. എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ, പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ ച്ചെ് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പി. ജയരാജൻ പറഞ്ഞു. ആളുകൾ പലതും വിളിക്കുമെന്ന പിണറായിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം. നേരത്തെ, പാർട്ടിക്ക് ക്യാപ്റ്റനില്ലെന്നും പാർട്ടി അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും മുൻ […]

Kerala

ആർ.എസ്.എസുമായി മുമ്പും ചർച്ച നടത്തിയിട്ടുണ്ട്, കോടിയേരിയും താനും പങ്കെടുത്തു: പി ജയരാജൻ

കൽപറ്റ: ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ ആർ.എസ്.എസുമായി നടത്തിയ ചർച്ച പുതിയതല്ലെന്നും മുമ്പും ഇത്തരം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ. കണ്ണൂരിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരിയും താനും ആർ.എസ്.എസ് നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. പയ്യന്നൂരിലും തലശ്ശേരിയിലും ചർച്ച നടന്നതായി ജയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ചർച്ചക്ക് ഗുണഫലങ്ങൾ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കുേമ്പാഴാണ് പിണറായി ചർച്ചയിൽ സംബന്ധിച്ചത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായെങ്കിലും പൊതുവിൽ സമാധാനം ഉണ്ടായി. ശ്രീ എമ്മിന്റെ മധ്യസ്ഥതയിലെ ചർച്ച രഹസ്യ ബാന്ധവം […]

Kerala

പാര്‍ട്ടി കാര്യങ്ങളില്‍ നേതാക്കളുടെ മക്കള്‍ ഇടപെടുന്നത് ശരിയല്ല- പി.ജയരാജന്‍

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ ഇടപടെുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബധ്യത പാര്‍ട്ടിക്കില്ല. പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന തെറ്റുകള്‍ക്കേ പാര്‍ട്ടിക്ക് ബാധ്യതയുള്ളൂ. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും പി.ജയരാജന്‍ പറഞ്ഞു. കൂത്ത് പറന്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ മാതൃഭൂമി ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി.ജയരാജന്‍റെ പ്രതികരണം. സിപിഎം നേതാക്കളെ രണ്ടുതട്ടിലാക്കി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ശരിയല്ല. പാര്‍ട്ടിയെ […]