Kerala

‘മുഖ്യമന്ത്രിയും സംഘവും ചെയ്തത് 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം’: പി സി തോമസ് പരാതി നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്നലെ കേക്ക് മുറിച്ച് വിജയാഹ്ളാദം പങ്കിട്ടത് നിയമലംഘനമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ചെയ്തതെന്ന് പി സി തോമസ് ആരോപിച്ചു. അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. “തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ വെച്ച് ഇന്നലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം കൂടുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ വിവിധ കക്ഷികളുടെ നേതാക്കളെല്ലാം കൂടി […]

Kerala

പി. സി തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ പി. ജെ ജോസഫ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

പി. ജെ ജോസഫ്- പി. സി തോമസ് ലയന പ്രഖ്യാപനം ഇന്നുണ്ടായേക്കും. എൻ.ഡി.എ വിട്ടുവരുന്ന പി. സി തോമസിനൊപ്പം ചേരാനാണ് പി. ജെ ജോസഫിന്റെ തീരുമാനം. കടുത്തുരുത്തിയിൽ നടക്കുന്ന യുഡിഎഫ് യോഗത്തിൽ പി. സി തോമസ് പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പി. സി തോമസ് എൻ.ഡി.എ വിട്ടത്. ഇതിന് പിന്നാലെ പി. സി തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ പി. ജെ ജോസഫ് തീരുമാനിക്കുകയായിരുന്നു. പി. ജെ ജോസഫ് ചെയർമാനും പി. സി തോമസ് ഡെപ്യൂട്ടി […]

Kerala

പി സി തോമസ് എന്‍ഡിഎ വിടുന്നു

പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എന്‍ഡിഎ വിടുന്നു. കോൺഗ്രസ് നേതാക്കളുമായി പി സി തോമസ് സംസാരിച്ചു. എൻഡിഎയിൽ ഒരു പരിഗണനയും ലഭിച്ചില്ലെന്നും ബിജെപി നേതൃത്വം വാക്ക് പാലിച്ചില്ലെന്നും പി സി തോമസ് മീഡിയവണിനോട് പറഞ്ഞു. നാളെ പാര്‍ട്ടി യോഗം ചേരുന്നുണ്ട്. അതിന് ശേഷമാകും യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുക. ബിജെപി ഉറപ്പു പറഞ്ഞ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ കൂടി ലഭിക്കാതിരുന്നതോടെയാണ് ഈ തീരുമാനം. 2018ല്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചില്ല. ഇതാണ് […]