ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ നിർണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി. വ്യാവസായിക ആവശ്യത്തിനായി ഓക്സിജൻ ഉപയോഗിക്കുന്നത് വെട്ടിക്കുറച്ച് പകരം ഡൽഹിയിലെ ആശുപത്രികൾക്ക് കൈമാറാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഓക്സിജന്റെ ആവശ്യം ഇപ്പോഴാണെന്നും, കാലതാമസമുണ്ടാകുന്നത് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓക്സിജൻ പാഴാകാത്ത വിധത്തിൽ ഉപയോഗിക്കണമെന്ന് ഡൽഹി സർക്കാരിനും നിർദേശം നൽകി. ഡൽഹിയിൽ ഓക്സിജൻ ക്ഷാമം ആണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിരുന്നു. പല സംസ്ഥാനങ്ങളിലും ഓക്സിജൻ കുറവാണ്. ഓക്സിജൻ ക്ഷാമം തീർക്കാൻ തീവ്രശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി […]
Tag: oxygen
കൊവിഡ് വ്യാപനം; രാജ്യം നേരിടുന്നത് കടുത്ത ഓക്‌സിജൻ പ്രതിസന്ധി
കൊവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് കടുത്ത ഓക്‌സിജൻ പ്രതിസന്ധി. ഓക്‌സിജൻ ഉത്പാദനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിച്ച രാജ്യമായിരുന്നു ഇന്ത്യ. കഴിഞ്ഞവർഷം 9,300 ൽ അധികം മെട്രിക് ടൺ ഓക്‌സിജൻ കയറ്റുമതി ചെയ്ത ഇന്ത്യക്ക് ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ ഇറക്കുമതിചെയ്യേണ്ട അവസ്ഥയാണ്. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ 9,294 മെട്രിക് ടൺ ഓക്‌സിജനാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതിൽ അധികവും നൽകിയത് ബംഗ്ലാദേശിനാണ്. മുൻ വർഷത്തേക്കാൾ ഇരട്ടിയാണ് കഴിഞ്ഞ വർഷം കയറ്റി അയച്ചതെന്ന് കണക്കുകൾ […]
വ്യവസായത്തിനുള്ള ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം : കേന്ദ്രം
ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. വ്യവസായത്തിനുള്ള ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.വ്യവസായ ആവശ്യങ്ങൾക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നത് നിരോധിക്കാനും നിർദേശം നൽകി. ഡൽഹിയിൽ ഓക്‌സിജൻ ലഭ്യതയിൽ കുറവ് വന്നതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതിയിരുന്നു. പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജൻ തടസ്സമില്ലാതെ വിതരണം ചെയ്യണമെന്നും ഐനോക്‌സ് 140 […]
രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; 50000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം
കൊവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ ഏറെയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. മുംബൈയില്‍ ജംബോ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില 250 രൂപയില്‍ നിന്നും 900 […]
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം
കോവിഡ് ചികിത്സക്ക് ഹൈഫ്ലോ ഓക്സിജന്‍ ആവിശ്യം വര്‍ദ്ധിച്ചതോടെയാണ് മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായത് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ലിക്വിഡ് ഓക്സിജന്‍ ക്ഷാമത്തിലേക്ക് നീങ്ങുന്നു. കോവിഡ് ചികിത്സക്ക് ഹൈഫ്ലോ ഓക്സിജന്‍ ആവിശ്യം വര്‍ദ്ധിച്ചതോടെയാണ് മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള തിരുവനന്തപുരം, കോഴിക്കോട്, മെഡിക്കല്‍ കോളേജുകളില്‍ ഒരു ഓക്സിജന്‍ ടാങ്ക് മാത്രമാണുള്ളത്. അധിക ടാങ്ക് അനുവദിക്കണമെന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആവശ്യപ്പെട്ടിട്ട് മാസം അഞ്ച് കഴിഞ്ഞു. ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.