India National

ഓക്സിജൻ ലഭിച്ചില്ല; ​ഗോവയിൽ 13 രോ​ഗികൾ കൂടി മരിച്ചു

ഗോവയിൽ ഓക്സിജൻ കിട്ടാതെ 13 രോഗികൾ കൂടി മരിച്ചു. ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ഇന്ന് പുലർച്ചെ ഒരു മണിക്കും ആറ് മണിക്കുമിടെയാണ് 13 പേരും മരിച്ചത്. ഇന്നലെ ഇതേ സമയക്ക് 15 പേരുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ 20 പേരാണ് ഓക്സിജൻ ലഭിക്കാതെ മരിച്ചത്. ചൊവ്വാഴ്ചയും ഇതേ സമയത്ത് ഇതേ കാരണത്താൽ 26 പേർ മരണമടഞ്ഞിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികളാണ് ഈ ആശുപത്രിയിൽ മരിച്ചത്. കുറഞ്ഞ മർദ്ദത്തിലുള്ള ഓക്സിജനാണ് […]

India National

യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്, ക്ഷാമം ഉണ്ടെന്ന് കേന്ദ്രമന്ത്രി

ഓക്സിജന്‍ ക്ഷാമവും വെന്‍റിലേറ്ററുകളുടെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്തയും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്‍വറിന്‍റെ കത്ത്. തന്‍റെ മണ്ഡലമായ ബറേലിയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ കത്ത്. യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അഭ്യൂഹം പരത്തുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത്. ബറേലിയിലെ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ […]

Kerala

ഓക്സിജന്‍ ക്ഷാമം; തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവച്ചു

ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ന്യൂറോ വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ആശുപത്രിയിലെക്ക് ഓക്സിജന്‍ എത്തിക്കുന്ന മൂന്ന് കമ്പനികള്‍ കൃത്യസമയത്ത് വിതരണം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി ഡയറക്ടര്‍ ജില്ലാ കലക്ടറെ അറിയിച്ചു. മൂന്ന് കമ്പനികളാണ് ശ്രീചിത്രയിലേക്കുള്ള ഓക്സിജന്‍ വിതരണം നടത്തുന്നത്. എന്നാല്‍ ഒരാഴ്ചയിലേറെയായി കൃത്യസമയത്ത് ഇവര്‍ ഓക്സിജന് വിതരണം നടത്തിയിരുന്നില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. 17 സിലിണ്ടറുകള്‍ മാത്രമാണ് ഇന്നലെയുണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ ശസ്ത്രക്രിയകള്‍ […]

India

ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുളള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ പ്രതിസന്ധിയിൽ

ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുള്ള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. പന്ത്രണ്ട് മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നത്. വൻതുക ഓക്‌സിജന് ഈടാക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡൽഹിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ശമനമില്ല. ഇതോടൊപ്പമാണ് കടുത്ത ഓക്‌സിജൻ ക്ഷാമം. മതിയായ ഓക്‌സിജൻ ലഭിക്കാതെ രോഗികൾ ദുരിതമനുഭവിക്കുമ്പോൾ നിസഹായകരായി നോക്കി നിൽക്കാൻ മാത്രമാണ് സർക്കാരിന് കഴിയുന്നത്. ആശുപത്രികളിൽ ബെഡ്ഡുകളുടേയും ഓക്‌സിജന്റേയും അഭാവം മൂലം പലരും വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. വീടുകളിൽ കഴിയുന്നവർക്കും […]