സംസ്ഥാനം ഓക്സിജൻ കിടക്കകളുടെ ദൗർലഭ്യത്തിലേക്ക്. മിക്ക സർക്കാർ ആശുപത്രികളിലും ഓക്സിജൻ ബെഡുകൾ നിറയുന്ന നിലയായി. നിലവിൽ സ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്സിജനിൽ ആയിരം ടൺ അടിയന്തരമായി കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി. രണ്ടാം ഘട്ട രോഗവ്യാപനം തീവ്രമായതോടെ രോഗം സ്ഥിരീക്കരിക്കുന്നവരിൽ ഗുരുതര രോഗങ്ങളുള്ളവരുടെ എണ്ണവും വർധിക്കുന്നു. സർക്കാർ – സ്വകാര്യ മേഖലകളിൽ കൊവിഡ് ചികിത്സക്കായി മാറ്റിയ ഐസിയു – ഓക്സിജൻ കിടക്കകളും വെന്റിലേറ്ററുകളും നിറയുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ […]