ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതിയിൽ. പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് പള്ളികമ്മിറ്റികൾ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. വിഷയത്തിൽ ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. അതേസസമയം, പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവുകൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇരു സഭകളും തമ്മിലുള്ള […]
Tag: orthodox
കേരളത്തിലെ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു
ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. അടുത്തയാഴ്ച ഇരുവിഭാഗങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ജനുവരിയില്‍ മറ്റു ക്രെസ്തവ സഭകളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ നരേന്ദ്രമോദി തയ്യാറായതെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നിലവില്‍ ഇരുവരുടെയും പ്രശ്‌നം പരിഹിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ സഭാ നേതൃത്വങ്ങള്‍ തീരുമാനിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രം […]