Health Kerala

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ഐഎംഎ

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ആക്ഷേപം. തീരുമാനം അപ്രായോഗികമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്. കേരളത്തിനു പുറത്തുള്ള ഡോ. ബിജു പൊറ്റക്കാടിനെ നോഡൽ ഓഫീസറായി നിയമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. എവി ജയകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. ഈ മാസം രണ്ടിന് ചേർന്ന ഒരു ഓൺലൈൻ യോഗത്തിലാണ് ഇത്തരത്തിൽ ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനമായത്. പോണ്ടിച്ചേരി ജവഹർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊ. ബിജു പൊറ്റക്കാടാണ് 500 കോടി രൂപ ചെലവിൽ […]

Kerala

അവശേഷിക്കുന്ന ‘നന്മത്വം’ നഷ്ടപ്പെടരുത്, അവയവദാനത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ട് ; ഡോ. ജോ ജോസഫ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജോസഫ്. മെഡിക്കൽ കോളജിലെത്തിച്ച വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തത് കാരണമാണ് വൃക്ക സ്വീകരിച്ച രോഗി മരിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. പക്ഷേ ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിൽ അവയവദാനത്തെ കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ടെന്ന് തൃക്കാക്കരയിലെ ഡോ. ജോ ജോസഫ് പറഞ്ഞു. അവയവദാനത്തെ എതിർക്കുന്ന വ്യക്തികളും സംഘടനകളും ഇതൊരു സുവർണ്ണാവസരമായി ഉപയോഗിക്കുന്നുണ്ട്. മരണാനന്തരമുള്ള അവയവദാനം കേരളത്തിൽ […]