Local

കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക

കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക പ്രിയങ്ക നന്ദ. സിപിഐഎം പേരൂർക്കട ഏരിയാ സെക്രട്ടറി രാജലാലിന് വേണ്ടിയാണ് ഡിവൈഎഫ്‌ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക നന്ദ അവയവദാനത്തിന് തയാറായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം വിശദമാക്കിയതോടെയാണ് പുറംലോകം പ്രയങ്കയുടെ പുണ്യ പ്രവർത്തിയെ കുറിച്ച് അറിയുന്നത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ പ്രിയങ്കയും ഇപ്പോൾ തന്റെ അനുഭവം വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കിൽ […]

Kerala

അവയവദാനത്തിന് സമ്മതപത്രമേകി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ലോക അവയവദാന ദിനത്തിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നൽകി. അവയവ ദാനത്തിനുള്ള സമ്മതപത്രം മൃതസഞ്ജീവനി സംസ്ഥാന കോർഡിനേറ്ററിന് ഗവർണർ ഒപ്പിട്ട് നൽകി. കൂടുതൽ പേർ അവയവദാന സമ്മതപത്രം നല്കാൻ മുന്നോട്ട് വരണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സംസ്ഥാന സർക്കാരിൻറെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ സാറ വർഗീസ് മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ് എന്നിവർ […]

Kerala

സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച്

ഗൂഢാലോചനയില്‍ നിരവധി പേരെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി. ഗൂഢാലോചനയില്‍ നിരവധി പേരെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

Health Kerala

ഹൃദയം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പറന്നെത്തി; മൂന്ന് മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍

കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയമാണ് ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയിൽ വച്ചു പിടിപ്പിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 2.42നാണ് ഇടപ്പള്ളിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍ ഇറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗം എറണാകുളത്തെ ലിസി ആശുപത്രിയിലെത്തിച്ചു. തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിച്ചത്. സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയമെത്തിക്കുന്നത്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്തത്. മൂന്ന് മിനിറ്റിനുള്ളിലാണ് […]