Kerala

കേരളത്തിലെ അഞ്ച് നദികൾക്ക് ഓറഞ്ച് അലേർട്ട്

കേരളത്തിലെ അഞ്ച് നദികൾക്ക് ഓറഞ്ച് അലേർട്ട്. മണിമല, കല്ലട, അച്ഛൻ കോവിൽ, കരമന, നെയ്യാർ എന്നി നദികൾക്കാണ് കേന്ദ്ര ജല വിഭവ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. നദികളിലെ ജലനിരപ്പ് താഴുന്നുവെന്നും ജല വിഭവ വകുപ്പ് അറിയിച്ചു. കേരളത്തിൽ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് അപകടകരമായി തുടർന്ന സാഹചര്യത്തിൽ ഓരോ മൂന്ന് മണിക്കൂറിലും കേന്ദ്ര ജല വിഭവ വകുപ്പ് മഴ വിവരങ്ങൾ സംബന്ധിച്ചുള്ള ബുള്ളറ്റിനുകൾ ഇറക്കും. കഴിഞ്ഞ ദിവസം അച്ഛൻ കോവിൽ ആറിൽ റെഡ് അലേർട്ട് ഉണ്ടായിരുന്നു. […]