Kerala

ഇന്ധന വില വർധന; സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി പ്രതിപക്ഷ നേതാക്കൾ

ഇന്ധന വിലവർധനയ്‌ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. നിയമസഭയിലേക്ക് സൈക്കിളിലെത്തിയാണ് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്നാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന ആവശ്യം. മുൻപും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയിൽ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറയ്ക്കുകയുമില്ലെന്നാണ് സർക്കാർ നിലപാട്. സമരം വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ന് ഇന്ധന നികുതി അടിയന്തര പ്രമേയമായി […]

India

പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഫോൺചോർത്തൽ, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസും സിപിഐഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അവതരണാനുമതി ലഭിച്ചില്ലെങ്കിൽ ഇന്നും പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധിയ്ക്കും. (opposition protest parliament today) ഇന്നലെ ലോകസഭയിൽ പ്രതിഷേധിച്ച 13 അംഗങ്ങളെ സ്പീക്കർ ചേംമ്പറിൽ വിളിച്ച് ശാസിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എഎം ആരിഫ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്ക് അടക്കമാണ് താക്കീത് ലഭിച്ചത്. ഇവർ ഇന്നത്തെ പ്രതിഷേധത്തിന്റെ […]