1980ല്‍ ഇ കെ നായനാര്‍ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് ആദ്യം ഉയര്‍ന്ന പേര് ഉമ്മന്‍ചാണ്ടിയുടേത് ആയിരുന്നു. 1977ലെ കെ കരുണാകരന്‍ മന്ത്രിസഭയിലും തുടര്‍ന്നുവന്ന ആന്റണി മന്ത്രിസഭയിലും തൊഴില്‍ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവികമായി ലഭിക്കുമായിരുന്നു മന്ത്രിസ്ഥാനം. അന്ന് പി. സി ചാക്കോയും ആര്യാടന്‍ മുഹമ്മദും വക്കം പുരുഷോത്തമനും മന്ത്രിമാരായപ്പോള്‍ പുറത്തു നില്‍ക്കാന്‍ ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. ഒന്നരവര്‍ഷം കൊണ്ട് നായനാര്‍ മന്ത്രിസഭ വീണപ്പോള്‍ വീണ്ടും വന്ന കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. ട്രൗസറില്‍ നിന്ന് പാന്റ്‌സിലേക്കു പൊലീസിനെ […]