കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. പുതിയ കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും ഉമ്മന്‍ചാണ്ടി അറിയിക്കും. നിലവില്‍ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ അറിയിക്കും. എ ഗ്രൂപ്പിന്റെ നിലപാടായിട്ടാണ് ഇക്കാര്യം അവതരിപ്പിക്കുക. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളെയൊന്നും പരിഗണിക്കാതെയാണ് നിലവിലുള്ള നേതൃത്വം മുന്നോട്ടുപോകുന്നത്. കെ സി […]
Tag: Oommen Chandy
നേതൃമാറ്റം ; അതൃപ്തി അറിയിച്ച് ഉമ്മൻചാണ്ടി
കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം രാജിവെക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന് അക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻചാണ്ടിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തുടർന്ന് ഉമ്മൻചാണ്ടിയേ കോൺഗ്രസ് ദേശീയ […]
കേരളത്തിലെ സംഘടനാ വിഷയങ്ങൾ; രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തും
കേരളത്തിലെ സംഘടനാ വിഷയങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. ഇന്നലെ നടക്കേണ്ട ചർച്ച സൂറത്തിലെ കോടതിയിൽ രാഹുൽ ഗാന്ധിക്ക് ഹാജരാകേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കേരളത്തിൽ ഹൈക്കമാൻഡ് നടത്തിയ ഇടപെടലുകളിൽ ഉള്ള അതൃപ്തി ഉമ്മൻ ചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയോട് വ്യക്തമാക്കും. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷനേതാവ് നിയമനങ്ങളിൽ അടക്കമുള്ള അതൃപ്തിയാണ് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിക്കുക. പുനസംഘടന യുമായി ബന്ധപ്പെട്ട് ഗ്രൂപ്പിന്റെ ഭാഗമായവരെ അവഗണിക്കാനുള്ള നീക്കം […]
‘മണ്ണിലെ മാലാഖമാർക്ക് ഹൃദയപൂർവ്വം’ നഴ്സ് ദിനാശംസയുമായി ഉമ്മൻചാണ്ടി
ലോക നഴ്സ് ദിനത്തിൽ ആശംസയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മഹാമാരിയുടെ ദുരിത കാലത്തും മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുന്നവരാണ് നഴ്സുമാർ എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആശംസകൾ. ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മഹാമാരിയുടെ ദുരിത കാലത്ത്, മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുകയാണ് നമ്മുടെ നഴ്സുമാർ.. ജീവൻ പണയം വെച്ച് കോവിഡിനെതിരെ ധീരമായി പോരാടുന്ന സഹോദരങ്ങൾക്ക് സ്നേഹാഭിവാദ്യങ്ങൾ…
പരാജയത്തിൽ നിരാശയില്ല; കാരണങ്ങൾ വിലയിരുത്തും: ഉമ്മൻ ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നിരാശയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പുതുപ്പള്ളിയിൽ നിന്ന് വിജയിച്ച സ്ഥാനാർത്ഥിയുമായ ഉമ്മൻ ചാണ്ടി. പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിലയിരുത്തും. എന്താണ് സംഭവിച്ചതെന്നു പരിശോധിക്കും. സഹപ്രവർത്തകരുമായി ആലോചിച്ച് പോരാട്ടത്തോടെ മുന്നോട്ടുപോവുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയിൽ തൻ്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അൻപതു വർഷം മുമ്പ് താൻ മത്സരിച്ചപ്പോൾ ചെറിയ ഭൂരിപക്ഷമാണ് ലഭിച്ചത്. അത് പിന്നീട് വർധിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇത് […]
“പ്രാർത്ഥനകൾക്ക് നന്ദി” ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ ചാണ്ടി ഉമ്മൻ. നിങ്ങളുടെ “എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. അപ്പയുടെ ആരോഗ്യനില തൃപ്തികരമാണ്. നെഞ്ചിൽ അണുബാധയില്ല. എല്ലാ അവയവങ്ങളും സാധാരണ നിലയിലാണ്.രാവിലെ പനി ഉണ്ടായില്ല” ഉമ്മൻചാണ്ടി ടിവി കാണുന്നതിന്‍റെയും പത്രം വായിക്കുന്നതിന്‍റെയും ചിത്രങ്ങളും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിക്കും കോവിഡ്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്ക് കഴിഞ്ഞതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തിലാകെയുള്ള പ്രചാരണവേദികളില്‍ സജീവമായിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ ഫലം വന്നതോടെ പിണറായിക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ മുഖ്യമന്ത്രിക്ക് […]
“പ്രളയം മനുഷ്യനിര്‍മ്മിതം, അധികാരത്തിലെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി”
കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് തെളിഞ്ഞെന്ന് ഉമ്മൻചാണ്ടി. 2018 ലെ പ്രളയം സംബന്ധിച്ച് അക്കൗണ്ടന്റ് ജനറൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നം ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രളയത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രളയം വീണ്ടും സജീവ ചര്‍ച്ചയാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. മഴ പെയ്തതിനെ തുടര്‍ന്ന് മുൻകരുതലില്ലാതെ ഡാം തുറന്ന് വിട്ടതാണ് 2018ലെ പ്രളയം രൂക്ഷമാകാൻ കാരണം. പ്രളയം മനുഷ്യനിർമ്മിതമാണെന്ന് അന്നേ തെളിഞ്ഞതാണ്. നേരത്തെ മുന്നറിയിപ്പുണ്ടായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ […]
ഒരു ദശാബ്ദത്തോളം വേട്ടയാടി, മനസാക്ഷിയാണ് വഴികാട്ടി: ഉമ്മന്‍ചാണ്ടി
സോളാര്‍ പീഡന കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവെക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന്‍റെ തെളിവാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകളെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. 2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ താന്‍ കോടതിയെ പോലും സമീപിച്ചില്ല. പൊലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കയ്യില്‍ വെച്ചിട്ട് സര്‍ക്കാര്‍ നിയമസഭാ […]
ആ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ല; സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രിക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി കേന്ദ്രസർക്കാറിന് അയച്ചു. കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിന്റെ ഭാഗമായാണ് റിപ്പോർട്ട് കേന്ദ്രസർക്കാറിന് അയച്ചത്. മാതൃഭൂമി ന്യൂസാണ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിട്ടത്. സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻചാണ്ടി ക്ലിഫ്ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയും ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്‌സണൽ സ്റ്റാഫിനെയും ഇക്കാര്യത്തിൽ ചോദ്യം ചെയ്തിരുന്നു. ഏഴു വർഷം കഴിഞ്ഞതിനാൽ ടെലിഫോൺ […]