Kerala

സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സോളാർ വിഷയം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന പ്രതിപക്ഷം ശൂന്യവേളയിൽ സഭയിൽ ഉന്നയിക്കും. സിപിഐഎമ്മും മുഖ്യമന്ത്രിയും മാപ്പു പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഷാഫി പറമ്പിൽ എം.എൽ.എയാണ് നോട്ടീസ് അവതരിപ്പിക്കുക. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന് സിബിഐ റിപ്പോർട്ട് വന്നിരുന്നു. എന്നാലിത് ശരണ്യ തള്ളിയിരുന്നു. പരാതിക്കാരി എഴുതിയ യഥാർത്ഥ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്നും ഇക്കാര്യം താൻ […]

Kerala

ഉമ്മൻചാണ്ടിക്ക് ഇന്ന് 77-ാം ജന്മദിനം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം. നിയമസഭാ അംഗത്വത്തിന്റെ അൻപതാം വാർഷികത്തിലും പതിവുപോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് ജന്മദിനം എത്തുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി പ്രവാസി മലയാളികൾ ഉമ്മൻ ചാണ്ടിക്ക് ഓൺലൈനിൽ ആദരമൊരുക്കും പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ വീട്ടിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബർ 31നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി 1967ൽ സംസ്ഥാന പ്രസിഡന്റായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. 1970 മുതൽ […]

Kerala

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോൾ…

നിയമസഭാ പ്രവേശത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഉമ്മൻ ചാണ്ടിയുടെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കേരളം മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ, ഇനിയൊമൊരങ്കത്തിന് ഉമ്മൻ ചാണ്ടി കളത്തിലിറങ്ങുമോയെന്ന ചോദ്യത്തിൽ ചുറ്റിത്തിരിയുകയാണ് യുഡിഎഫ് രാഷ്ട്രീയം. രാഷ്ട്രീയക്കാരുടെ ഒസി, പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ ഉമ്മൻ ചാണ്ടി. കഴിഞ്ഞ 5 പതിറ്റാണ്ട് കൊണ്ട് രൂപപ്പെട്ട ഈ മൂന്ന് വിശേഷണങ്ങളിൽ ഉമ്മൻ ചാണ്ടിയെന്ന നേതാവിനെ വായിച്ചെടുക്കാം. അതിജീവന കലയുടെ ആചാര്യനെന്ന് വിളിച്ചവർ, ജനകീയതയുടെ പകർപ്പുകളില്ലാത്ത പ്രതിനിധിയെന്നെ് വിലയിരുത്തുന്നവർ, നയചാതുരിയുടെ പര്യായയമായി കണ്ടവർ, […]