പന്തളം: മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി. അടൂരിലെ യുഡിഎഫ് സ്ഥാനാർഥി എംജി കണ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉല്ലാസ് പന്തളത്തെ ഷാളണിയിച്ച് പാർട്ടിയിലേക്ക് വരവേറ്റു. പന്തളത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപൻ ബിജെപിയിൽ ചേരുകയും അടൂരിലെ സ്ഥാനാർഥിയാവുകയും ചെയ്തിരുന്നു. പത്ത് വർഷം മുമ്പ് പന്തളം പഞ്ചായത്തായിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം പ്രതാപനെതിരെ ഉല്ലാസ് പന്തളം മത്സരിച്ചിരുന്നു. അന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്നു ഉല്ലാസ്. അതിനെ തുടർന്ന് […]
Tag: OOMEN CHANDY
ഏറ്റുമാനൂര്‍ സീറ്റിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ ലതിക സുഭാഷ് തയാറായില്ലെന്ന് ഉമ്മന്‍ചാണ്ടി
ഏറ്റുമാനൂര്‍ സീറ്റിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ ലതിക സുഭാഷ് തയാറായില്ലെന്ന് ഉമ്മന്‍ചാണ്ടി. ലതികാ സുഭാഷിന് സീറ്റ് കിട്ടാന്‍ അര്‍ഹതയുണ്ട്. കൊടുക്കുന്നതിന് കോണ്‍ഗ്രസിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട ഏറ്റുമാനൂര്‍ സീറ്റ് ഘടക കക്ഷിയായ ജോസഫ് ഗ്രൂപ്പിന് കൊടുത്തിട്ടുള്ളതാണ്. അതിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ അവര്‍ തയാറായില്ല. അങ്ങനെയുള്ള ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാന്‍ സാധിക്കാതെ പോയത്. അല്ലാതെ മനപൂര്‍വമല്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നല്‍കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വന്ന […]
അമ്പത് ശതമാനം സീറ്റ് യുവജനങ്ങള്‍ക്കുള്ളതെന്ന് ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം യുവാക്കള്‍, വനിതകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഉമ്മന്‍ചാണ്ടി. കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. രണ്ടുതവണ തുടര്‍ച്ചയായി തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല. പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തി. ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശനിയാഴ്ച രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേരും. അടുത്താഴ്ച തുടര്‍ന്നുള്ള […]
കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നു ഉമ്മന്‍ ചാണ്ടി
കര്‍ഷകസമരം ഇനിയും ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ അതു തീക്കളിയായി മാറുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി.രണ്ടു മാസമായി തെരുവില്‍ കഴിയുന്ന കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. “അവരുടെ ആവശ്യങ്ങളെ അവഗണിക്കരുത്. ഇത് രാജ്യത്തോടു കാട്ടുന്ന വഞ്ചനയാണ്. അന്നമൂട്ടുന്ന കരങ്ങളാണ് കര്‍ഷകരുടേത്.കര്‍ഷകരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താം എന്നു കരുതരുത്.” കര്‍ഷകര്‍ക്കൊപ്പം രാജ്യവും കോണ്‍ഗ്രസും ശക്തമായി നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ മടിക്കുന്തോറും ഇതു കോര്‍പറേറ്റുകള്‍ക്കുള്ള കരിനിയമമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.റിപ്പബ്ലിക് ദിനത്തില്‍ കവചിത വാഹനങ്ങളെക്കാള്‍ ശ്രദ്ധേയമായത് […]
യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തില്‍: ഉമ്മന്‍ ചാണ്ടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി പൂര്‍ണ ആത്മവിശ്വാസത്തിലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള ജനവികാരം അതിശക്തമാണെന്നതാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. യുഡിഎഫ് ആണ് ശരിയെന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഭരിക്കാന്‍ കഴിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി. പറഞ്ഞ കാര്യങ്ങള്‍ക്ക് കടക വിരുദ്ധമായാണ് ഭരണം നടക്കുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ധന, പാചക വില വര്‍ധന എന്നിവയെല്ലാം ഉമ്മന്‍ ചാണ്ടി എണ്ണി പറഞ്ഞു. എന്തുചെയ്യാം എന്ന […]
ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മന്‍ ചാണ്ടി
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ ചാണ്ടി. നാലു ദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെ.എം. മാണി യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്‍ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളരാഷ്ട്രീയത്തില്‍ കെ.എം. മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു […]
നാലുവര്‍ഷത്തെ ഭരണനേട്ടം വിവരിക്കാന്‍ രണ്ട് കോടി ചെലവില്‍ സര്‍ക്കാരിന്‍റെ ലഘുലേഖ, പ്രവാസികളുടെ ക്വാറന്‍റൈന്‍ ചെലവ് വഹിക്കാനാവില്ല: വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി
സുഭിക്ഷം, ഭദ്രം, സുരക്ഷിതം എന്ന തലക്കെട്ടിലാണ് ലഘുലേഖ.കോവിഡ് കാലത്ത് ആഘോഷമില്ലെന്ന് പറയുമ്പോഴാണ് 2 കോടി ചെലവിട്ട് നോട്ടീസ് അടിക്കുന്നത്. സിപിഎം ഭവനസന്ദര്‍ശനത്തിനാണ് ഈ ലഘുലേഖ ഉപയോഗിക്കുന്നത്. സിപിഎമ്മിന്‍റെ ഭവന സന്ദര്‍ശന പരിപാടിക്ക് സര്‍ക്കാര്‍ ചെലവില്‍ ലഘുലേഖ അച്ചടിച്ചുവെന്ന് ഉമ്മന്‍ചാണ്ടി. രണ്ട് കോടി രൂപ ചെലവില്‍ അച്ചടിച്ച ലഘുലേഖയില്‍ സര്‍ക്കാറിന്‍റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് വിവരിക്കുന്നത്. പ്രവാസികളുടെ ക്വാറന്‍റൈന്‍ ചെലവ് വഹിക്കാനാവില്ലെന്ന് പറയുന്ന സര്‍ക്കാറാണ് ഇത്തരം ധൂര്‍ത്ത് നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. സുഭിക്ഷം, ഭദ്രം, സുരക്ഷിതം എന്ന തലക്കെട്ടിലാണ് ലഘുലേഖ. […]