ഉമ്മന്‍ചാണ്ടിയുടെ അപരനെന്ന പേരില്‍ അറിയപ്പെടുന്ന ഒരാളുണ്ട് വയനാട് സ്വദേശിയായ വി വി നാരായണവാര്യര്‍. എപ്പോഴും തന്നെ കരുതലോടെ ചേര്‍ത്തുപിടിച്ച ഉമ്മന്‍ചാണ്ടിയെ ഓര്‍മ്മിക്കുകയാണ് കോണ്‍ഗ്രസ് നേതാവുകൂടിയായ ഇദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാരായണവാര്യരും കോട്ടയത്തേക്കെത്തും. അകലെനിന്ന് നോക്കുമ്പോള്‍ ആരും ഒന്നു ശങ്കിച്ചുപോകുന്ന തരത്തില്‍ അത്രയും സാമ്യമാണ് ഉമ്മന്‍ചാണ്ടിയുടെ മുഖവുമായി നാരായണ വാര്യര്‍ക്കുള്ളത്. വയനാട് തിരുനെല്ലി തൃശ്ശിലേരി പ്ലാമൂല സ്വദേശിയാണ് നാരായണ വാര്യര്‍. ഉമ്മന്‍ചാണ്ടിയെ പലകുറി നേരില്‍ കണ്ടിട്ടുള്ള ഇദ്ദേഹം, അപരനെന്ന പരിഗണന നല്‍കി തന്നെ പലപ്പോഴും ചേര്‍ത്തുനിര്‍ത്തിയ […]
Tag: OOMEN CHANDY
‘എന്റെ വലംകൈ പോയി… അവസാനമായി ഒന്നുകാണണം’; ഉമ്മന്‍ചാണ്ടിക്കായി കാത്തിരുന്ന് ശശികുമാര്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഒരു നാടാകെ വിങ്ങുകയാണ്. രോഗത്തിന്റെ അവശതകള്‍ക്കിടയിലും പഴയ ഊര്‍ജസ്വലമായ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ പലരും ധരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ വൈക്കം സ്വദേശി ശശികുമാറുമുണ്ട്. ഭിന്നശേഷിക്കാരനായ ശശികുമാറിന് സഞ്ചരിക്കാന്‍ വാഹനം അനുവദിച്ച് നല്‍കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ ശശികുമാര്‍ വൈക്കത്ത് നിന്നും പുതുപ്പള്ളിയിലേക്ക് ഓടിയെത്തി. ഇന്നലെ രാവിലെ പുതുപ്പള്ളിയില്‍ എത്തിയ ശശികുമാര്‍ ഇതുവരെ തിരിച്ച് വീട്ടിലേക്ക് പോയിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി എത്തുന്ന ഉമ്മന്‍ചാണ്ടിയുടെ […]
കുഞ്ഞൂഞ്ഞിന് വിട നല്‍കാന്‍ ജന്മനാട്; കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി; ഗതാഗത നിയന്ത്രണം
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാനൊരുങ്ങി ജന്മനാടായ കോട്ടയം. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നാളെ വൈകിട്ട് പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും. തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. […]
വികസനത്തിലൂടെ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവ്; നടക്കില്ലെന്ന് കരുതിയ വൻകിട പദ്ധതികളുടെ അമരക്കാരൻ
വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. നടക്കില്ലെന്ന് പലരും കരുതിയിരുന്ന പദ്ധതികൾ, ഏറ്റെടുക്കാൻ പലരും മടിക്കുന്ന വെല്ലുവിളികൾ നിറഞ്ഞ പദ്ധതകിൾ എന്നിവയെല്ലാം ജനക്ഷേമവും വികസനവും മാത്രം മുന്നിൽകണ്ട് ഏറ്റെടുത്ത ധീരനേതാവ് കൂടിയാണ് ഉമ്മൻ ചാണ്ടി. ട്രൗസർ ഇട്ടു നടന്ന പൊലീസിനെ പാൻറ്സിലേക്ക് മാറ്റിയതും, മൂല്യവർദ്ധിത നികുതി അഥവാ വാറ്റ് ആദ്യമായി പ്രഖ്യാപിക്കുന്നതും ഉമ്മൻ ചാണ്ടിയാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പർക്ക പരിപാടിയും, കാരുണ്യ ബെനവലന്റ് സ്‌കീമും , കേൾവിപരിമിധിയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും, […]
രാജി മാത്രമല്ല; പുറത്തുനില്‍ക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍
1980ല്‍ ഇ കെ നായനാര്‍ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് ആദ്യം ഉയര്‍ന്ന പേര് ഉമ്മന്‍ചാണ്ടിയുടേത് ആയിരുന്നു. 1977ലെ കെ കരുണാകരന്‍ മന്ത്രിസഭയിലും തുടര്‍ന്നുവന്ന ആന്റണി മന്ത്രിസഭയിലും തൊഴില്‍ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവികമായി ലഭിക്കുമായിരുന്നു മന്ത്രിസ്ഥാനം. അന്ന് പി. സി ചാക്കോയും ആര്യാടന്‍ മുഹമ്മദും വക്കം പുരുഷോത്തമനും മന്ത്രിമാരായപ്പോള്‍ പുറത്തു നില്‍ക്കാന്‍ ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. ഒന്നരവര്‍ഷം കൊണ്ട് നായനാര്‍ മന്ത്രിസഭ വീണപ്പോള്‍ വീണ്ടും വന്ന കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. ട്രൗസറില്‍ നിന്ന് പാന്റ്‌സിലേക്കു പൊലീസിനെ […]
”ഇങ്ങനെയൊരു ജനകീയനേതാവ് വേറെയുണ്ടാകില്ല” നീതി നിഷേധത്തിനിടയിൽ എനിക്ക് വേണ്ടി ഇടപെട്ട നേതാവ്: മദനി
നീതി നിഷേധത്തിന്റെ കാലഘട്ടത്തിൽ വളരെ ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അബ്ദുന്നാസർ മദനി.ഭരണ-പ്രതിപക്ഷ മേഖലയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ലെന്നും മദനി അനുസ്‌രിച്ചു. കോയമ്പത്തൂർ ജയിലിൽ ആയിരിക്കുമ്പോൾ ഉമ്മൻ ചാണ്ടി എന്നെ സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂർ ജയിൽവാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അന്ന് എന്നെ സന്ദർശിച്ചിരുന്നു.ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്’.മദനി ഫേസ്ബുക്കിൽ കുറിച്ചു. മദനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം […]
ദേശിയ പതാക പകുതി താഴ്ത്തി കെട്ടും; പരീക്ഷകൾ മാറ്റിവച്ചു; ബാങ്ക് അവധി; റേഷൻ കടകളുൾപ്പടെ ഇന്ന് പ്രവർത്തിക്കില്ല
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശിയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി. ഇന്ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ബാങ്കുകൾക്കും അവധിയാണ്. കെഎസ്ഇബിയുടെ ഓഫിസുകൾക്കും ഇന്ന് അവധിയായിരിക്കും. സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി […]
ചുവപ്പുനാടയില്‍ കുരുങ്ങിയ ജീവിതങ്ങള്‍ക്ക് വെളിച്ചം നല്‍കി; ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ നേതാവ്
ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങളുടെ ഹൃദയ സ്പന്ദനമറിഞ്ഞ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. തന്റെ എഴുപതാം വയസില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന്, ഊണും ഉറക്കവും ത്യജിച്ച് ആയിരങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നീണ്ട മണിക്കൂറുകള്‍. ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നുനിന്ന ജനസമ്പര്‍ക്ക പരിപാടി ഉമ്മന്‍ചാണ്ടിയെ ജനകീയനാക്കി. പതിനായിരക്കണക്കിന് സാധാരണക്കാര്‍ കാത്തുനില്‍ക്കുന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ഒരുനോക്ക് കണ്ട് തങ്ങളുടെ ജീവിതത്തില്‍ ഒരു തുള്ളി വെളിച്ചെത്തിക്കാനാണ്. പ്രായഭേദമന്യേ നൂറുകണക്കിന് രോഗികളും അക്കൂട്ടത്തിലുണ്ടായിരുന്നു. പലരും എത്തിയത് വീല്‍ചെയറില്‍. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദി അങ്ങനെ […]
എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഃഖം; ഉമ്മന്‍ചാണ്ടി
എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യസായ് ട്രസ്റ്റ് ഡയറക്ടര്‍ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ചെഴുതിയ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പേരിലുള്ള പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു സത്യസായ് ട്രസറ്റ് സ്ഥാപകനായ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയുമൊത്തുള്ള അനുഭവ കഥകളാണ് കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ […]
വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട് പൂർത്തിയാകുന്നില്ല ? ഉമ്മന്‍ ചാണ്ടി
യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട് പൂർത്തിയാക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2019 ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി ഇതുവരെ 50 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി ഫേസ് ബുക്കിൽ കുറിച്ചു. 2015ലാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം. യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട് പൂർത്തിയാക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2019 ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി ഇതുവരെ 50 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്ന് ഉമ്മൻ […]