Kerala

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി; ‘കേരള സവാരി’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പൊതുമേഖലയിലെ ഓണ്‍ലൈന്‍ ഓട്ടോടാക്‌സി സംവിധാനമായ കേരള സവാരി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. താമസിക്കാതെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭ പരിധിയിലെ 500 ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ഇതിനോടകം നല്‍കിയിട്ടുണ്ട്. കേരള സവാരിയില്‍ സീസണല്‍ ആയ നിരക്ക് മാറ്റം ഉണ്ടാകില്ല. സര്‍വീസ് ചാര്‍ജ് 8 ശതമാനം മാത്രമാണ് ഈടാക്കുക. ഇത് മറ്റ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തേക്കാള്‍ കുറവാണ്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനൊപ്പം സര്‍വീസ് ചാര്‍ജ് […]